പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

ചെറുകിട വ്യാപാരങ്ങള്‍ക്ക് വേണ്ടിയുള്ള കമ്പനി സംവിധാനമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് പറയാം.

Update: 2022-01-11 23:37 GMT

ചെറുകിട വ്യാപാരങ്ങള്‍ക്ക് വേണ്ടിയുള്ള കമ്പനി സംവിധാനമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് പറയാം. സ്വകാര്യ വ്യക്തിയ്ക്കോ സ്ഥാപനത്തിനോ...

ചെറുകിട വ്യാപാരങ്ങള്‍ക്ക് വേണ്ടിയുള്ള കമ്പനി സംവിധാനമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് പറയാം. സ്വകാര്യ വ്യക്തിയ്ക്കോ സ്ഥാപനത്തിനോ ഇതിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2013 ലെ കമ്പനി നിയമപ്രകാരം ഇത്തരം കമ്പനികള്‍ക്ക് 2 മുതല്‍ 200 വരെ അംഗങ്ങളാവാം. അംഗങ്ങളുടെ മൊത്തം ഓഹരികളുടെ ആകെത്തുകയാണ് കമ്പനിയുടെ മൂലധനം. ഓഹരി ഉടമകളുടെ ബാധ്യത അവര്‍ കൈവശം വെച്ചിരിക്കുന്ന സ്റ്റോക്കുകളുടെ അനുപാതത്തിലാണ്. ഈ ഓഹരികള്‍ മറ്റു വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാവുന്നതാണ്. പക്ഷെ ഇത് പൊതു വില്പനയ്ക്ക്ക് വെക്കാനാവില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെ മൂന്നായി തരം തിരിക്കാം.

നിശ്ചിത ഓഹരികള്‍ മാത്രമുള്ള കമ്പനികള്‍: കമ്പനി തകരുകയാണെങ്കില്‍ മെമ്മോറാണ്ട പ്രകാരം അവര്‍ കൈവശം വെച്ചിട്ടുള്ള ഓഹരികളിലേക്ക് നല്‍കാന്‍ ബാക്കിയുള്ള തുകയുടെ ബാധ്യത മാത്രമാവും ഉണ്ടാവുക.

ലിമിറ്റഡ് ഗ്യാരന്റ്‌റി കമ്പനി: കമ്പനി തകര്‍ച്ച നേരിടുന്ന പക്ഷം അതിന്റെ രക്ഷയ്ക്കായി ഓഹരിഉടമകള്‍ നല്‍കുന്ന തുകയിന്‍ മേലുള്ള ബാധ്യത മാത്രമായിരിക്കും അവര്‍ക്കുണ്ടാവുക.

അണ്‍ലിമിറ്റഡ് കമ്പനി: ഇത് പ്രകാരം അംഗങ്ങള്‍ക്ക് ഉണ്ടാവുന്ന ബാധ്യതകള്‍ക്ക് നിയന്ത്രണമില്ല. നഷ്ടമുണ്ടാവുന്ന പക്ഷം കമ്പനിയുടെ ആസ്തികള്‍ക്ക് പുറമെ ഓഹരിഉടമകളുടെ സ്വകാര്യ ആസ്തികളും ഉപയോഗിച്ച് ബാധ്യതകള്‍ തീര്‍ക്കാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ അപകട സാധ്യത കൂടുതലുള്ളത് ഇതിലാണ്.

Tags:    

Similar News