ഓഹരി ബ്രോക്കര്‍മാര്‍ ആരാണ്?
ഓഹരി വിപണിയിലെ അംഗീകാരമുള്ള അംഗങ്ങളാണ് ഓഹരി ബ്രോക്കര്‍മാര്‍. അവരാണ് കസ്റ്റമേഴ്സിന് (ഇടപാടുകാര്‍ക്ക്) വേണ്ടി കമ്പോളത്തില്‍ ഓഹരി വില്‍പ്പനയും വാങ്ങലും നടത്തുന്നത്. അവരെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം. 1) പൂര്‍ണ്ണ സേവനങ്ങള്‍ നല്‍കുന്നവര്‍ ( Full Service Brokers)2) പരിമിത സേവനങ്ങള്‍ നല്‍കുന്നവര്‍ ( Discount Stock Brokers) പൂര്‍ണ്ണ സേവനങ്ങള്‍ നല്‍കുന്നവര്‍ വിവിധ ഉല്‍പ്പന്നങ്ങളും, സേവനങ്ങളും ഇടപാടുകാര്‍ക്ക് നല്‍കുന്നു. ഉദ്ദാഹരണത്തിന് സ്‌റ്റോക്ക് ട്രേഡിംഗ് (ഓഹരി വില്‍പ്പനയും വാങ്ങലും), റിസര്‍ച്ച് ആന്‍ഡ് അഡൈ്വസറി (ഓഹരികളുടെ വില സംബന്ധിച്ച് […]
ഓഹരി വിപണിയിലെ അംഗീകാരമുള്ള അംഗങ്ങളാണ് ഓഹരി ബ്രോക്കര്‍മാര്‍. അവരാണ് കസ്റ്റമേഴ്സിന് (ഇടപാടുകാര്‍ക്ക്) വേണ്ടി കമ്പോളത്തില്‍ ഓഹരി...
ഓഹരി വിപണിയിലെ അംഗീകാരമുള്ള അംഗങ്ങളാണ് ഓഹരി ബ്രോക്കര്‍മാര്‍. അവരാണ് കസ്റ്റമേഴ്സിന് (ഇടപാടുകാര്‍ക്ക്) വേണ്ടി കമ്പോളത്തില്‍ ഓഹരി വില്‍പ്പനയും വാങ്ങലും നടത്തുന്നത്. അവരെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം.
1) പൂര്‍ണ്ണ സേവനങ്ങള്‍ നല്‍കുന്നവര്‍ ( Full Service Brokers)
2) പരിമിത സേവനങ്ങള്‍ നല്‍കുന്നവര്‍ ( Discount Stock Brokers)
പൂര്‍ണ്ണ സേവനങ്ങള്‍ നല്‍കുന്നവര്‍ വിവിധ ഉല്‍പ്പന്നങ്ങളും, സേവനങ്ങളും ഇടപാടുകാര്‍ക്ക് നല്‍കുന്നു. ഉദ്ദാഹരണത്തിന് സ്‌റ്റോക്ക് ട്രേഡിംഗ് (ഓഹരി വില്‍പ്പനയും വാങ്ങലും), റിസര്‍ച്ച് ആന്‍ഡ് അഡൈ്വസറി (ഓഹരികളുടെ വില സംബന്ധിച്ച് ഗവേഷണങ്ങളും, വിശകലനങ്ങളും തയ്യാറാക്കുക. അതിനനുസരിച്ച് ഒരു ഓഹരി വില്‍ക്കണോ
അതോ വാങ്ങണോ എന്ന് ഉപഭോക്താവിനെ/ ഇടപാടുകാരനെ ഉപദേശിക്കുക), ഇടപാടുകാരെ നേരിട്ട് ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കുക മുതലായവ.
ഡിസ്‌കൗണ്ട് ബ്രോക്കേഴ്‌സ് ഓണ്‍ലൈന്‍ ബ്രോക്കര്‍മാരാണ്. അവരുടെ പരിമിതികള്‍ താഴെപറയുന്നവയാണ്.
1) ഓഹരികള്‍ വാങ്ങുന്നതും വില്‍ക്കുന്നതും സംബന്ധിച്ച് ഇവര്‍ക്ക് വ്യക്തിപരമായ ഉപദേശങ്ങളോ നിര്‍ദേശങ്ങളോ നല്‍കാന്‍ സാധിക്കില്ല.
2) അവരുടെ സ്ഥാപനങ്ങള്‍ക്ക് ബ്രാഞ്ചുകള്‍ ഉണ്ടാവില്ല, അതിനാല്‍ പ്രശ്ന പരിഹാരത്തിന് അവരെ നേരിട്ട് സമീപിക്കാനാവില്ല.
3) ഉപഭോക്താക്കളുമായി നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന 'റിലേഷന്‍ഷിപ്പ് മാനേജര്‍'മാര്‍ ഉണ്ടാവില്ല.
4) 'പോര്‍ട്ട് ഫോളിയോ' മാനേജ്മെന്റ് സാധിക്കുകയില്ല. വ്യക്തികളുടെ പണം സ്വീകരിച്ച് അവരുടെ താല്‍പര്യത്തിനനുസരിച്ച് ഷെയറുകള്‍ വാങ്ങുകയും
വില്‍ക്കുകയും ചെയ്യുകയും അവര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന സംവിധാനമാണ് പോര്‍ട്ട് ഫോളിയോ മാനേജ്മെന്റ്.