ഓഹരികളില്‍ പണം മുടക്കണോ? പാനും ആധാറും ബന്ധിപ്പിക്കാം

രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ആധാര്‍ ബന്ധനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Update: 2022-01-11 23:46 GMT

പാനും ആധാറും ബന്ധിപ്പിക്കുന്നത് ബാങ്ക് ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ട് വര്‍ഷങ്ങളായി. ഇതില്ലാതെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍...

പാനും ആധാറും ബന്ധിപ്പിക്കുന്നത് ബാങ്ക് ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ട് വര്‍ഷങ്ങളായി. ഇതില്ലാതെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനാവില്ല. ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കിയിരുന്ന ഈ പദ്ധതി 2021 സെപ്റ്റംബര്‍ മുതല്‍ ഓഹരി വിപണിയ്ക്കും ബാധകമാക്കികൊണ്ട് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി ശക്തമാക്കി. ഇതനുസരിച്ച് ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടക്കണമെങ്കില്‍ പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണം. നിലവിലുള്ളവയും ഇത് ചെയ്തിരിക്കണമെന്നാണ് സെബിയുടെ നിര്‍ദേശം.

2017 ജൂലായ് ഒന്നിന് ശേഷം നല്‍കപ്പെട്ടിട്ടുള്ള പാന്‍ കാര്‍ഡുകള്‍ 2021 സെപ്റ്റംബര്‍ 30നകം ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകുമെന്ന് അറിയിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ആധാര്‍ ബന്ധനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ പണമിടപാടിനും ആധികാരിക രേഖയായി പാന്‍ മാറുന്നതോടെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് സെബി നിര്‍ദേശം. സെപ്റ്റംബര്‍ 30 ന് ശേഷം തുറക്കുന്ന അക്കൗണ്ടുകളോടൊപ്പം നല്‍കപ്പെടുന്ന പാന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്.

പാന്‍- ആധാര്‍ ബന്ധിപ്പിക്കാം

പാന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാം. അതിന്റെ
നടപടിക്രമങ്ങള്‍ ഇവയാണ്. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക, പോര്‍ട്ടലിന്റെ ഇടത് ഭാഗത്ത് നല്‍കിയിരിക്കുന്ന 'ലിങ്ക് ആധാര്‍' സെക്ഷനില്‍ പോവുക. ഇവിടെ പാന്‍, ആധാര്‍ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ നല്‍കുക. 'ലിങ്ക് ആധാര്‍' ഓപ്ഷന്‍ ബട്ടണ്‍ അമര്‍ത്തുക.

എസ് എം എസ് അയയ്ക്കാം

നിങ്ങളുടെ റെജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ നിന്നും UIDPAN എന്നും ഒപ്പം പാന്‍ ആധാര്‍ നമ്പറുകളും ടൈപ്പ് ചെയ്ത് അയക്കുക. (UIDPAN 12 അക്ക ആധാര്‍ നമ്പര്‍ സ്‌പേസ് 10 അക്ക പാന്‍നമ്പര്‍) 567678, 56161 എന്നീ നമ്പറുകളിലൊന്നിലേക്കാണ് അയക്കേണ്ടത്.

Tags:    

Similar News