നഷ്ടം തടയാൻ സ്റ്റോപ്-ലോസ് ഓര്‍ഡര്‍

വിപണിയിലെ ഓഹരി വില ഒരു പ്രത്യേക നിലയിലെത്തുമ്പോള്‍ വില്‍ക്കാന്‍ അല്ലെങ്കില്‍ വാങ്ങാന്‍, നിക്ഷേപകന്‍ ഓഹരി വ്യാപാരിയ്ക്ക് നല്‍കുന്ന നിര്‍ദേശത്തെയാണ് സ്റ്റോപ് ലോസ് ഓര്‍ഡര്‍ (Stop-Loss Order) എന്നു പറയുന്നത്. ഉദാഹരണമായി 100 രൂപ വിലയുളള ഒരു ഓഹരിയുടെ വിപണിവില 120 രൂപയിലെത്തുമ്പോള്‍ വില്‍ക്കാമെന്ന് നിക്ഷേപകന്‍ വ്യാപാരിയെ മുന്‍കൂട്ടി അറിയിക്കുന്നു. ഓഹരിയുടെ വില ഈ പരിധിക്കപ്പുറത്തേക്ക് ഉയരുകയില്ലെന്ന് നിക്ഷേപകന്‍ കണക്കുകൂട്ടുന്നു. ഇതിലൂടെ നിക്ഷേപകന്‍ മിതമായ ലാഭം (minimum profit) ഉറപ്പു വരുത്തുന്നു. വില കുറയുമ്പോഴും ഇതേ മാര്‍ഗം നിക്ഷേപകര്‍ […]

Update: 2022-01-28 00:35 GMT

വിപണിയിലെ ഓഹരി വില ഒരു പ്രത്യേക നിലയിലെത്തുമ്പോള്‍ വില്‍ക്കാന്‍ അല്ലെങ്കില്‍ വാങ്ങാന്‍, നിക്ഷേപകന്‍ ഓഹരി വ്യാപാരിയ്ക്ക്...

വിപണിയിലെ ഓഹരി വില ഒരു പ്രത്യേക നിലയിലെത്തുമ്പോള്‍ വില്‍ക്കാന്‍ അല്ലെങ്കില്‍ വാങ്ങാന്‍, നിക്ഷേപകന്‍ ഓഹരി വ്യാപാരിയ്ക്ക് നല്‍കുന്ന നിര്‍ദേശത്തെയാണ് സ്റ്റോപ് ലോസ് ഓര്‍ഡര്‍ (Stop-Loss Order) എന്നു പറയുന്നത്. ഉദാഹരണമായി 100 രൂപ വിലയുളള ഒരു ഓഹരിയുടെ വിപണിവില 120 രൂപയിലെത്തുമ്പോള്‍ വില്‍ക്കാമെന്ന് നിക്ഷേപകന്‍ വ്യാപാരിയെ മുന്‍കൂട്ടി അറിയിക്കുന്നു.

ഓഹരിയുടെ വില ഈ പരിധിക്കപ്പുറത്തേക്ക് ഉയരുകയില്ലെന്ന് നിക്ഷേപകന്‍ കണക്കുകൂട്ടുന്നു. ഇതിലൂടെ നിക്ഷേപകന്‍ മിതമായ ലാഭം (minimum profit) ഉറപ്പു വരുത്തുന്നു. വില കുറയുമ്പോഴും ഇതേ മാര്‍ഗം നിക്ഷേപകര്‍ ഉപയോഗിക്കാറുണ്ട്. വില 90 ലെത്തുമ്പോള്‍ വില്‍ക്കാനായി വ്യാപാരിയ്ക്ക് നിര്‍ദേശം നല്‍കാം. ഇങ്ങനെ, വിലത്തകര്‍ച്ചയുണ്ടാകുന്ന സാഹചര്യങ്ങളില്‍, വലിയ നഷ്ടം ഒഴിവാക്കാനാകും.

ഇതിന്റെ പ്രധാന ഉദ്ദേശം വിപണിയിലെ അപകട സാധ്യത കുറച്ച് വന്‍ നഷ്ടം ഒഴിവാക്കുകയാണ്. കൂടാതെ, സ്റ്റോപ് ലോസ് ഓര്‍ഡര്‍ നിലനില്‍ക്കുന്നതിനാല്‍ വ്യാപാരം എളുപ്പമായിത്തീരുന്നു. കാരണം, സാഹചര്യങ്ങള്‍ പ്രതികൂലമായാല്‍ ഈ ഓര്‍ഡര്‍ സ്വയമേവ (വ്യാപാരിയുടെ ഇടപെടല്‍ ഇല്ലാതെ തന്നെ) പ്രവര്‍ത്തിക്കും.

Tags:    

Similar News