വ്യവസായങ്ങള്‍ ആരംഭിക്കുന്നവര്‍ അറിയണം ജിയോളജി വകുപ്പിന്റെ അനുമതിയെകുറിച്ച്

LICEMICRODOCU ഒരു വ്യവസായം ആരംഭിക്കുമ്പാള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പല തരത്തിലുള്ള അനുമതികള്‍ ആവശ്യമാണ്. ഖനനം, പാറപൊട്ടിക്കല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് മൈനിംഗ് ആന്‍ഡ്് ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കണം. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ജലം ഉപയോഗം, ഗുണമേന്മയുള്ള ഉത്പന്നം വില്‍ക്കുന്നതിനുള്ള അനുവാദം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് അനുമതി എങ്ങനെ ലഭ്യമാകുമെന്ന് നോക്കാം. ജിയോളജി വകുപ്പിന്റെ അനുമതി സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം, 1,000 രൂപ അടച്ചതിന്റെ ട്രഷറി ചലാന്‍, ഫോം സി […]

Update: 2022-01-16 05:31 GMT

LICEMICRODOCU ഒരു വ്യവസായം ആരംഭിക്കുമ്പാള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പല തരത്തിലുള്ള അനുമതികള്‍ ആവശ്യമാണ്. ഖനനം, പാറപൊട്ടിക്കല്‍...

LICEMICRODOCU

ഒരു വ്യവസായം ആരംഭിക്കുമ്പാള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പല തരത്തിലുള്ള അനുമതികള്‍ ആവശ്യമാണ്. ഖനനം, പാറപൊട്ടിക്കല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് മൈനിംഗ് ആന്‍ഡ്് ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കണം. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ജലം ഉപയോഗം, ഗുണമേന്മയുള്ള ഉത്പന്നം വില്‍ക്കുന്നതിനുള്ള അനുവാദം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് അനുമതി എങ്ങനെ ലഭ്യമാകുമെന്ന് നോക്കാം.

ജിയോളജി വകുപ്പിന്റെ അനുമതി

സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം, 1,000 രൂപ അടച്ചതിന്റെ ട്രഷറി ചലാന്‍, ഫോം സി യിലുള്ള ഇന്‍കം ടാക്സ് ക്ലിയറന്‍സ് അല്ലെങ്കില്‍ 100 രൂപ മുദ്രപത്രത്തില്‍ നോട്ടറി പബ്ലിക് അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം, മലിന വസ്തുക്കള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന സത്യവാങ്മൂലം എന്നിവ സമര്‍പ്പിക്കണം. കൂടാതെ പരിസ്ഥിതി സംരക്ഷിക്കുമെന്നുള്ള സത്യവാങ്മൂലം, സൈറ്റ് പ്ലാന്‍, ഭൂമിയേക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതാണ്. സംരംഭകനെ സംബന്ധിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകളുമായി ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസര്‍ക്ക് നല്‍കണം. ഒരു വര്‍ഷത്തേക്കാണ് അനുമതി ലഭിക്കുന്നത്.

വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ജല ഉപയോഗം

വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ജലം ഉപയോഗക്കുന്നതിന് കേന്ദ്ര ഭൂജല ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. അമിത ഭൂജല ചൂഷണ മേഖലകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ കുടിവെള്ളത്തിനും വീട്ടാവശ്യങ്ങള്‍ക്കും, മറ്റ് സ്ഥലങ്ങളില്‍ വ്യവസായിക അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ജലം ഉപയോഗിക്കുന്നതിന് കേന്ദ്ര ഭൂജല ബോര്‍ഡിന്റെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അമിത ഭൂജല ചൂഷണ മേഖലയില്‍ ദിവസേന 25,000 ലിറ്റര്‍ വരെയും ക്രിട്ടിക്കല്‍ മേഖലയില്‍ നിന്നും 50,000 ലിറ്റര്‍ വരെയും സെമിക്രിട്ടിക്കല്‍ മേഖലകളില്‍ നിന്നും 1,00,000 ലിറ്റര്‍ വരെയും വ്യാവസായികാവശ്യങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നതിന് ഭൂജല അതോറിറ്റിയില്‍ നിന്നും മുന്‍കൂറായി അനുമതി വാങ്ങേണ്ടതില്ല. എന്നാല്‍ മേല്‍പ്പറഞ്ഞത് വെള്ളം അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് ബാധകമല്ല.

വെള്ളം അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് ഭൂജല അതോറിറ്റിയില്‍ നിന്നും മുന്‍കൂറായി അനുമതി വാങ്ങേണ്ടതുണ്ട്. വ്യവസായങ്ങള്‍ക്ക് ഭൂജലം എടുക്കുമ്പോള്‍ ഉപയോഗിക്കാനുദ്ദേശിക്കുന്ന ജലസ്രോതസ്സില്‍ നിന്നും അടുത്തുള്ള ജലസ്രോതസ്സുകളെ ബാധിക്കാത്ത വിധം ഒരു മണിക്കൂറില്‍ എത്ര ജലം എടുക്കാമെന്നും ഇപ്രകാരം ദിവസത്തില്‍ എത്ര മണിക്കൂര്‍ എടുക്കാമെന്നും ശാസ്ത്രീയമായി പഠിച്ച് വിലയിരുത്തേണ്ടതാണ്. നിശ്ചിത നിരക്കില്‍ പണമടച്ചുകൊണ്ട് ഇത് നിര്‍ണ്ണയിക്കാന്‍ ഭൂജല വകുപ്പ് സാഹായിക്കും. ശേഷം കേന്ദ്ര ഭൂജല ബോര്‍ഡിന്റെ അപേക്ഷാഫോമല്‍ അനുമതിക്കായി അപേക്ഷിക്കാം. അനുമതിക്കുള്ള ഉത്തരവ് എത്തിയതിനു ശേഷം പഞ്ചായത്ത് ലൈസന്‍സ്, മറ്റ് നടപടികള്‍ എന്നിവയിലേക്ക് കടക്കാം.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട്

ഗുണമേന്മയുള്ള സാധനസാമഗ്രികളും സേവനങ്ങളും ഉപഭോക്താവിന് നല്‍കുവാന്‍ സഹായിക്കുന്ന നിയമ നിര്‍മ്മാണമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട്. ഈ നിയമത്തിന് കീഴിലുള്ള സ്ഥാപനമായ ബിഐഎസ് ഉപഭോക്താക്കളുടെ താല്‍പ്പര്യ സംരക്ഷണം ഉറപ്പാക്കുന്നു. സമ്പദ്ഘടനയുടെ എല്ലാ തലത്തിലും വേണ്ടി വരുന്ന നിലവാരത്തിന്റെ മാനദണ്ഡം ഇവിടെ നിഷ്‌കര്‍ഷിക്കപ്പെടുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പ്രവര്‍ത്തനക്ഷമതയും പ്രതിപാദിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളുടെ പ്രായോഗിക രീതികളും ബിഐഎസ്സിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും.

 

Tags:    

Similar News