ആദായം നോക്കി നിക്ഷേപകര്‍, നവംമ്പറില്‍ മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപികളില്‍ നിന്ന് പിന്‍വലിച്ചത് 10,000 കോടി

Update: 2022-12-16 10:53 GMT


വിപണിയില്‍ നവംമ്പറില്‍ നടന്ന മുന്നേറ്റത്തിന്റെ ഫലമായി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ് ഐ പി ) അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 10,000 കോടി രൂപ പിന്‍വലിച്ചു. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റിഡംഷനാണിത്. വിപണിയില്‍ സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ അത് ലാഭമെടുക്കാന്‍ പറ്റിയ സമയമാണെന്ന് നിക്ഷേപകര്‍ കണക്കാക്കി. എസ് ഐപിയില്‍ നിന്ന് പിന്‍ വാങ്ങുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അതിനു തയാറായില്ലെന്ന് മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു.

പുതിയതായി എസ്‌ഐപി തുടങ്ങിയ നിക്ഷേപകര്‍ അത് തുടരുന്നുണ്ട്. നവംമ്പറില്‍ എസഐ പിയിലൂടെ മൊത്തം 13,300 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. പിന്‍വലിക്കപ്പെട്ടതാകട്ടെ 10,000 കോടിയും.

ഇതോടെ നവംബറില്‍ അറ്റ എസ്‌ഐപി നിക്ഷേപം 3,260 കോടി രൂപയായി കുറഞ്ഞു. 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നു അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്ത്യ പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.

നവംബറില്‍ ഫണ്ട് പിന്‍വലിക്കല്‍ വര്‍ധിച്ചതിനാല്‍ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം 2,260 കോടി രൂപയായി കുറഞ്ഞു. നിക്ഷേപത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. സജീവ ഇക്വിറ്റി സ്‌കീമുകളില്‍ നിന്ന് നിക്ഷേപകര്‍ 26,030 കോടി രൂപ പിന്‍വലിച്ചു. ഒക്ടോബറില്‍ പിന്‍വലിച്ചതിനേക്കാള്‍ 60 ശതമാനം വര്‍ധനയാണ് നവംബറില്‍ ഉണ്ടായത്. 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ഫ്‌ളെക്‌സി ക്യാപ്, ലാര്‍ജ് ക്യാപ് എന്നി പ്രധാന ഇക്വിറ്റി സ്‌കീമിലെ നിക്ഷേപം നവംബറില്‍ കുറഞ്ഞു. നിക്ഷേപകര്‍ ലാര്‍ജ് ക്യാപ് സ്‌കീമുകളില്‍ നിന്ന് 1,040 കോടി രൂപയും ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളില്‍ നിന്ന് 8,60 കോടി രൂപയും പിന്‍വലിച്ചു


Tags:    

Similar News