രണ്ടാം പാദത്തില്‍ 67 പുതിയ ഫണ്ടുകളുമായി അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍

അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഡെറ്റ് ഫണ്ടുകളില്‍ 23 സ്‌കീമുകള്‍ അവതരിപ്പിച്ച് 6,432 കോടി രൂപയും, പുതിയ 10 ഇക്വിറ്റി ഫണ്ടുകളല്‍ നിന്നായി 8,898 കോടി രൂപയും സമാഹരിച്ചു. ഇക്വിറ്റി വിഭാഗത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും കൂടുതല്‍ താല്‍പര്യമുണ്ടായത് ഫ്‌ളെക്‌സി കാപ് ഫണ്ടുകളിലാണ്.

Update: 2022-11-13 17:05 GMT

mutual funds and asset management 

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ 67 പുതിയ ഫണ്ടുകളിലൂടെ (ന്യൂ ഫണ്ട് ഓഫറിലൂടെ; എന്‍എഫ്ഒ) 17,805 കോടി രൂപ സമാഹരിച്ചു. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാൾ 67 ശതമാനം കുറവാണ്. എക്‌സ്‌പെന്‍സീവ് വാല്യേുഷനും, വിപണിയിലെ ഉയര്‍ന്ന ചാഞ്ചാട്ടങ്ങളുമാണ് ഇതിനു കാരണം.

മോണിംഗ്‌സ്റ്റാര്‍ ഇന്ത്യയുടെ വിവരങ്ങള്‍ പ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തിൽ നാല് എന്‍എഫ്ഒകളില്‍ നിന്നായി 3,307 കോടി രൂപ സമാഹരിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച പ്രകടനമാണ്. പുതിയ എന്‍എഫ്ഒകള്‍ അവതരിപ്പിക്കുന്നതിന് സെബി നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ആദ്യ പാദത്തിലെ കുറവിനു കാരണം.

പൊതുവേ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ എന്‍എഫ്ഒ-കളുമായി രംഗത്ത് വരുന്നത് അവരുടെ ഫണ്ടുകളിൽ എന്തെങ്കിലും കുറവുകളുണ്ടെന്നു തോന്നുമ്പോഴോ പ്രത്യേക തന്ത്രങ്ങൾ ഉപയോഹിച്ചു പല വിപണികളിലും കയറിക്കൂടാൻ ആഗ്രഹിക്കുമ്പോഴോ ആണ്.

2021 ലെ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 43 എന്‍എഫ്ഒകളില്‍ നിന്നായി 49,183 കോടി രൂപ സമാഹരിച്ചിരുന്നു. അവലോകന പാദത്തില്‍ 'അദർ സ്കീം വിഭാഗം-30' ലാണ് ഏറ്റവുമധികം സ്‌കീമുകള്‍ അവതരിപ്പിച്ചത്. അതില്‍ 17 ഇടിഎഫുകളും, 11 ഇന്‍ഡെക്‌സ് ഫണ്ടുകളും ഉള്‍പ്പെടുന്നു. സമാഹരിച്ച തുക 915 കോടി രൂപയാണ്.

ഇതിനു പുറമേ, നിക്ഷേപകര്‍ ഡെറ്റ് ഫണ്ടുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഡെറ്റ് ഫണ്ടുകളില്‍ 23 സ്‌കീമുകള്‍ അവതരിപ്പിച്ച് 6,432 കോടി രൂപയും, പുതിയ 10 ഇക്വിറ്റി ഫണ്ടുകളല്‍ നിന്നായി 8,898 കോടി രൂപയും സമാഹരിച്ചു. ഇക്വിറ്റി വിഭാഗത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും കൂടുതല്‍ താല്‍പര്യമുണ്ടായത് ഫ്‌ളെക്‌സി കാപ് ഫണ്ടുകളിലാണ്.

കഴിഞ്ഞ വര്‍ഷം ധാരാളം മള്‍ട്ടികാപ് ഫണ്ടുകളുടെ എന്‍എഫ്ഒ കമ്പനികള്‍ നടത്തിയിരുന്നു. ഫ്‌ളെക്‌സികാപ് ഫണ്ടുകള്‍ പുതിയ വിഭാഗമായതിനാല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് ഈ വിഭാഗത്തില്‍ വലിയ വിടവ് ഉണ്ടായിരുന്നു.

2021-22 വര്‍ഷത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ 176 പുതിയ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നായി 1.08 ലക്ഷം കോടി രൂപയും, 2020-21 ല്‍ 84 ന്യൂ ഫണ്ട് ഓഫറുകളില്‍ നിന്നായി 42,038 കോടി രൂപയും സമാഹരിച്ചിരുന്നു.

Tags:    

Similar News