എഫ്പിഐകളും മ്യൂച്വല്‍ ഫണ്ടുകളും പേടിഎമ്മിലെ ഓഹരി വര്‍ധിപ്പിച്ചു

ഡെല്‍ഹി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷനില്‍  ഓഹരി വര്‍ധിപ്പിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. 2022-23 ജൂണ്‍ പാദത്തിലെ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി പങ്കാളിത്ത പാറ്റേണ്‍ പ്രകാരം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ (എഫ്പിഐ) ഓഹരി ഉടമകളുടെ എണ്ണം 54 ല്‍ നിന്ന് 83 ആയി ഉയര്‍ന്നു. അവരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 2,86,80,948 ല്‍ നിന്ന് 3,53,72,428 ആയി ഉയര്‍ന്നു. ഇതോടെ കമ്പനിയിലെ എഫ്പിഐകളുടെ […]

Update: 2022-07-20 04:50 GMT
ഡെല്‍ഹി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷനില്‍ ഓഹരി വര്‍ധിപ്പിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. 2022-23 ജൂണ്‍ പാദത്തിലെ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി പങ്കാളിത്ത പാറ്റേണ്‍ പ്രകാരം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ (എഫ്പിഐ) ഓഹരി ഉടമകളുടെ എണ്ണം 54 ല്‍ നിന്ന് 83 ആയി ഉയര്‍ന്നു. അവരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 2,86,80,948 ല്‍ നിന്ന് 3,53,72,428 ആയി ഉയര്‍ന്നു. ഇതോടെ കമ്പനിയിലെ എഫ്പിഐകളുടെ ഓഹരി പങ്കാളിത്തം 4.42 ശതമാനത്തില്‍ നിന്ന് 5.45 ശതമാനമായി ഉയര്‍ന്നു.
മ്യൂച്വല്‍ ഫണ്ടിലെ ഓഹരി ഉടമകളുടെ എണ്ണം 3 ല്‍ നിന്ന് 19 ആയി ഉയര്‍ന്നു. അവരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം 68,19,790 ല്‍ നിന്ന് 74,02,309 ആയി. ജൂണ്‍ പാദത്തില്‍ പേടിഎമ്മിന്റെ ഓഹരി 18 ശതമാനം ഉയര്‍ന്ന് 675.8 രൂപയായി. 2022 ജൂണ്‍ പാദത്തില്‍, പേടിഎം വായ്പ വിതരണം 5 മടങ്ങ് ഉയര്‍ന്ന് 84.78 ലക്ഷത്തിലെത്തി. ഇത് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 5,554 കോടി രൂപയില്‍ 9 മടങ്ങ് വര്‍ധിച്ച് വാര്‍ഷിക റണ്‍ റേറ്റായ 24,000 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം മർക്കൻറൈൽ മൂല്യം (GMV) 1.47 ലക്ഷം കോടി രൂപയില്‍ നിന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ 2.96 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പേടിഎമ്മിന്റെ ശരാശരി പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 2021-22 ജൂണ്‍ പാദത്തിലെ 5 കോടിയില്‍ നിന്ന് 2022-23 ജൂണ്‍ പാദത്തില്‍ 49 ശതമാനം വര്‍ധിച്ച് 7.48 കോടി രൂപയായി.
Tags:    

Similar News