എന്താണ് മ്യൂചൽ ഫണ്ട്

ഒരു ഫണ്ടിന്റെ ചെലവുകൾ കുറച്ചുള്ള എല്ലാ ആദായങ്ങളും, ഫണ്ടിന്റെ നിക്ഷേപകർ പങ്കിടുന്നതിനാൽ അത് 'മ്യൂച്വൽ' ആണ്

Update: 2022-01-17 00:50 GMT

ഓഹരികളിലും, കടപ്പത്രങ്ങളിലും, മറ്റ് സാമ്പത്തിക ഉപകരണങ്ങളിലും നിക്ഷേപിക്കുന്നതിനു വേണ്ടി പൊതുജനങ്ങളിൽ നിന്നും പണം സമാഹരിക്കുന്ന ഒരു...

ഓഹരികളിലും, കടപ്പത്രങ്ങളിലും, മറ്റ് സാമ്പത്തിക ഉപകരണങ്ങളിലും നിക്ഷേപിക്കുന്നതിനു വേണ്ടി പൊതുജനങ്ങളിൽ നിന്നും പണം സമാഹരിക്കുന്ന ഒരു സാമ്പത്തിക ഇടനിലക്കാരനാണ് മ്യൂച്വൽ ഫണ്ടുകൾ (mutual funds). ഇതിൽ നിന്നു ലഭിക്കുന്ന ലാഭം, ഫണ്ടിന്റെ ചെലവുകൾ കിഴിച്ച്, നിക്ഷേപകർ പങ്കിടുന്നതിനാൽ ഇത് 'മ്യൂച്വൽ' ആണ്. പൊതുജനങ്ങൾക്ക് യൂണിറ്റുകൾ വിതരണം ചെയ്യുന്നതിലൂടെ ഒരു ഫണ്ടിന് നിക്ഷേപത്തിനു വേണ്ട പണം ശേഖരിക്കാനാകും.

പോർട്ട്ഫോളിയോ നടത്തിപ്പ് സേവനങ്ങൾ, ഓഫ്‌ഷോർ ഫണ്ടുകളുടെ (അന്താരാഷ്ട്ര വിപണികളിൽ നിക്ഷേപിക്കുന്ന പദ്ധതി) നടത്തിപ്പ്, പെൻഷൻ (pension funds) അല്ലെങ്കിൽ പ്രൊവിഡന്റ് ഫണ്ടുകളുടെ (provident fund) നടത്തിപ്പ്, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുടെ (സ്റ്റാർട്ടപ്പുകൾക്കും, ചെറിയ കമ്പനികൾക്കും നൽകുന്ന മൂലധനം) നടത്തിപ്പ്, മണി മാർക്കറ്റ് ഫണ്ടുകളുടെ നടത്തിപ്പ്, റിയൽ എസ്റ്റേറ്റ് ഫണ്ടുകളുടെ നടത്തിപ്പ് തുടങ്ങി മ്യൂചൽ ഫണ്ട് അതിന്റെ പ്രവർത്തനങ്ങളെ വൈവിധ്യവൽക്കരിക്കുന്നു.

നിക്ഷേപകരിൽ നിന്ന് സമ്പാദ്യം സമാഹരിച്ച് മാർക്കറ്റിൽ നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി നിക്ഷേപകനും, മാർക്കറ്റിനും ഇടയിലുള്ള ഒരു ലിങ്കായി മ്യൂച്വൽ ഫണ്ട് പ്രവർത്തിക്കുന്നു. ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം ഒരു പദ്ധതിക്ക് (scheme) കീഴിൽ ശേഖരിക്കുകയും, അവർ നിക്ഷേപം നടത്തുന്ന അതേ അനുപാതത്തിൽ ലാഭം വിതരണം ചെയ്യുകയും ചെയ്യുന്നു.

 

Tags:    

Similar News