കുട്ടികൾക്ക് ആധാർ എടുക്കണോ? ഈ കാര്യങ്ങൾ ഓർത്തോളൂ

ഇന്ത്യൻ പൗരനായ ആർക്കും യുഐഡിഎഐ യുടെ വെരിഫിക്കേഷനിലൂടെ ലഭിക്കുന്ന 12 അക്ക നമ്പറാണ് ആധാർ നമ്പർ. രജിസ്റ്റർ ചെയ്യുന്നവരുടെ  ഡെമോ​ഗ്രാഫിക്ക്, ബയോമെട്രിക്ക് വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. തുടർന്നുള്ള പരിശോധനകൾക്കു ശേഷം രജിസ്റ്റർ ചെയ്ത ആളിന് ആധാർ നമ്പർ ലഭിക്കുന്നു. എന്നാൽ 5 വയസ്സിനു താഴെയുള്ള കുട്ടികളെ സംബന്ധിച്ച് ബയോമെട്രിക്ക് വിവരങ്ങൾ എടുക്കുക അപ്രായോ​ഗികമാണ്. ഇതിനായി പല മാർ​ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തു വിട്ടിട്ടുണ്ട്.  പാസ്പോർട്ട് എടുക്കേണ്ടി വരുന്ന സാഹചര്യത്തിലും, സ്കൂളുകളിൽ അഡ്മിഷൻ എടുക്കുമ്പോഴും  ആധാർ നിർബന്ധമാണ്. കുട്ടികൾക്ക് ആധാർ എടുക്കാൻ […]

Update: 2022-03-02 05:55 GMT

ഇന്ത്യൻ പൗരനായ ആർക്കും യുഐഡിഎഐ യുടെ വെരിഫിക്കേഷനിലൂടെ ലഭിക്കുന്ന 12 അക്ക നമ്പറാണ് ആധാർ നമ്പർ. രജിസ്റ്റർ ചെയ്യുന്നവരുടെ ...

ഇന്ത്യൻ പൗരനായ ആർക്കും യുഐഡിഎഐ യുടെ വെരിഫിക്കേഷനിലൂടെ ലഭിക്കുന്ന 12 അക്ക നമ്പറാണ് ആധാർ നമ്പർ. രജിസ്റ്റർ ചെയ്യുന്നവരുടെ ഡെമോ​ഗ്രാഫിക്ക്, ബയോമെട്രിക്ക് വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. തുടർന്നുള്ള പരിശോധനകൾക്കു ശേഷം രജിസ്റ്റർ ചെയ്ത ആളിന് ആധാർ നമ്പർ ലഭിക്കുന്നു. എന്നാൽ 5 വയസ്സിനു താഴെയുള്ള കുട്ടികളെ സംബന്ധിച്ച് ബയോമെട്രിക്ക് വിവരങ്ങൾ എടുക്കുക അപ്രായോ​ഗികമാണ്. ഇതിനായി പല മാർ​ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. പാസ്പോർട്ട് എടുക്കേണ്ടി വരുന്ന സാഹചര്യത്തിലും, സ്കൂളുകളിൽ അഡ്മിഷൻ എടുക്കുമ്പോഴും ആധാർ നിർബന്ധമാണ്.
കുട്ടികൾക്ക് ആധാർ എടുക്കാൻ പോകുമ്പോൾ നിങ്ങൾ കയ്യിൽ കരുതേണ്ട കുറച്ച് രേഖകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെ‌ട്ടത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ്. സർക്കാർ ആശുപത്രിയിലാണ് ജനിച്ചതെങ്കിൽ അവിടുത്തെ ഡിസ്ചാർജ് സ്ലിപ്പോ മതിയാവും. രണ്ടാമതായി രക്ഷിതാക്കളിൽ ആരെങ്കിലുമൊരാളുടെ ആധാർ ആവശ്യമാണ്. കൂടാതെ 5 വയസ്സിനു താഴെയാണെങ്കിൽ കുട്ടിയുമായി അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലെത്തണമെന്നും നിർദ്ദേശിക്കുന്നു.
5 വയസ് കഴിയുമ്പോൾ തന്നെ ബയോമെട്രിക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. 15 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഈ നിബന്ധനകൾ ബാധകമാകുക. ഇതിനായി 10 വിരലുകൾ, ഐറിസ്, മുഖത്തിന്റെ ഫോട്ടോ എന്നിവയൊക്കെയാണ് ഒറിജിനൽ ആധാറിലേക്ക് കൂട്ടിച്ചേർക്കുക. ഓൺലൈനായും ഓഫ് ലൈനായും കുട്ടികൾക്കുള്ള ആധാറിനു വേണ്ടി അപേക്ഷിക്കാം.
നേരിട്ടുള്ള അപേക്ഷകൾക്കായി (ഓഫ് ലൈൻ) അടുത്തുള്ള ആധാർ സെന്ററുമായി ബന്ധപ്പെടുക. കുട്ടികൾക്കു വേണ്ടിയുള്ള ആധാറിന്റെ പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ചതിനു ശേഷം രക്ഷിതാവിന്റെ ജനന സർട്ടിഫിക്കറ്റും ആധാർകാർഡും സഹിതം അപേക്ഷ നൽകുക. രക്ഷിതാവിന്റെ ഫോൺ നമ്പറും നൽകണം. 5 വയസ്സിനു താഴെയുള്ള കുട്ടികളാണെങ്കിൽ ബയോമെട്രിക്ക് ആവശ്യമില്ല, പകരം കുട്ടിയുടെ ഫോട്ടോ ആവും എടുക്കുക. 5 വയസ്സിനു മുകളിലുള്ളവരുടെ ബയോമെട്രിക്ക് ആവശ്യമാണ്. ഇതിനുശേഷം ലഭിക്കുന്ന രസീത് പിന്നീടു നടത്തുന്ന അന്വേഷണങ്ങൾക്കായി സൂക്ഷിക്കാം. പൊതുവെ അപേക്ഷിച്ചു കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ ആധാർ ലഭിക്കും.
ആർക്കും ഓൺലൈനായും അപേക്ഷ നൽകാം. ഇതിനായി ആധാർ വെബ്സൈറ്റിൽ പോയതിനു ശേഷം 'ബാല ആധാർ' ഓപ്ഷൻ സെലക്ട് ചെയ്യുക. പിന്നീട് ആധാർ കാർഡ് രജിസ്ട്രേഷൻ പേജിൽ പോയി ആവശ്യമുള്ള വിവരങ്ങൾ നൽകുക. വ്യക്തി​ഗത വിവരങ്ങൾ നൽകിയതിനു ശേഷം ആധാർകാർഡ് രജിസ്ട്രേഷനായി എൻറോൾമെന്റ് സെന്റെറിൽ സന്ദർശനത്തിനുള്ള സമയം നിശ്ചയിക്കാം. പിന്നീട് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റെറിൽ ചെന്ന് ആവശ്യമായ രേഖകൾ (നേരിട്ടുള്ള അപേക്ഷയ്ക്ക് സമർപ്പിക്കുന്ന അതേ രേഖകൾ) സമർപ്പിച്ച് അപേക്ഷ പൂർത്തിയാക്കാം.
Tags:    

Similar News