ദലാല്‍ സ്ട്രീറ്റില്‍ ആരവമൊഴിയുന്നില്ല, ആറാം ദിനത്തിലും നേട്ടം തുടര്‍ന്ന് വിപണി
മുംബൈ : ആദ്യഘട്ട വ്യപാരത്തില്‍ മികച്ച നേട്ടം തുടര്‍ന്ന് വിപണി. മറ്റു ഏഷ്യന്‍ വിപണികളുടെ ശക്തമായ പ്രകടനവും, വിദേശ നിക്ഷേപത്തിന്റെ വര്‍ധനയുമാണ് വിപണിയെ കൂടുതല്‍ ശക്തമാക്കുന്നത്.
സെന്‍സെക്‌സ് ആദ്യ ഘട്ട വ്യാപാരത്തില്‍ 172.4 പോയിന്റ് നേട്ടത്തില്‍ 62,677.20 ലും, നിഫ്റ്റി 62.05 പോയിന്റ് നേട്ടത്തില്‍ 18,624.80 ലുമെത്തി.
10.15 നു സെന്‍സെക്‌സ് 223.42 പോയിന്റ് നേട്ടത്തില്‍ 62,728.22 ലും നിഫ്റ്റി 68.85 പോയിന്റ് നേട്ടത്തില്‍ 18,631.60 ലുമാണ് വ്യപാരം ചെയുന്നത്.
സെന്‍സെക്‌സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ റെഡ്ഢി, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐസി ഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ലാഭത്തിലാണ്.
മാരുതി, ലാര്‍സെന്‍ ആന്‍ഡ് ട്യൂബ്രോ, ബജാജ് ഫിന്‍സേര്‍വ്, ഏഷ്യന്‍ പെയിന്റ് എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ മുന്നേറുന്നുണ്ട്. ടോക്കിയോ നഷ്ടത്തിലാണ്.
തിങ്കളാഴ്ച യുഎസ് വിപണി ദുര്‍ബലമായാണ് അവസാനിച്ചത്. തിങ്കളാഴ്ച സെന്‍സെക്‌സ് 211.16 പോയിന്റ് നേട്ടത്തില്‍ 62504 .80 ലും നിഫ്റ്റി 50 പോയിന്റ് വര്‍ധിച്ച് 18,562.75 ലുമാണ് ക്ലോസ് ചെയ്തത്.
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ 1.39 ശതമാനം ഉയര്‍ന്ന് ബാരലിന് 84.35 ഡോളറായി. വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച 935.88 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
