ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍, യുഎസ് ഫെഡ് നിലപാട് നിര്‍ണായകമാകും

യു എസ് ഫെഡിന്റെ നിരന്തരമായ പലിശ നിരക്ക് വര്‍ധനയും, ചൈനയിലെ കോവിഡ് പ്രതിസന്ധിയും മൂലം നിക്ഷേപകര്‍ കൂടുതല്‍ ജാഗരൂകരാണ്. യു എസ് ഫെഡിന്റെ വ്യാഴ്ച നടത്താനിരിക്കുന്ന മീറ്റിംഗ് നിര്‍ണായകമാകും.

Update: 2023-01-04 05:29 GMT


മുംബൈ : വരാനിരിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗില്‍ നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ നഷ്ടത്തോടെയാണ് വിപണി ആരംഭിച്ചത്. 2023 ല്‍ ഫെഡിന്റെ പലിശ നിരക്ക് വര്‍ധന എങ്ങിനെയായിരിക്കുമെന്നതില്‍ നിക്ഷേപകര്‍ക്ക് ഏറെ ആകാംഷയുണ്ട്. എങ്കിലും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് വിപണിയില്‍ താങ്ങാവുന്നുണ്ട്.

ആദ്യഘട്ട വ്യപാരത്തില്‍ സെന്‍സെക്‌സ് 364 പോയിന്റ് ഇടിഞ്ഞ് 60930 ലും നിഫ്റ്റി 106 പോയിന്റ് ഇടിഞ്ഞ് 18,126 ലുമെത്തിയിരുന്നു. 10.10 ന് സെന്‍സെക്‌സ് 321.15 പോയിന്റ് നഷ്ടത്തില്‍ 60,973.05 ലും നിഫ്റ്റി 97.25 പോയിന്റ് നഷ്ടത്തില്‍ 18,135.30 ലുമാണ് വ്യാപാരം ചെയുന്നത്.

യു എസ് ഫെഡിന്റെ നിരന്തരമായ പലിശ നിരക്ക് വര്‍ധനയും, ചൈനയിലെ കോവിഡ് പ്രതിസന്ധിയും മൂലം നിക്ഷേപകര്‍ കൂടുതല്‍ ജാഗരൂകരാണ്. യു എസ് ഫെഡിന്റെ വ്യാഴ്ച നടത്താനിരിക്കുന്ന മീറ്റിംഗ് നിര്‍ണായകമാകും. 

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, എസ്ബിഐ, ഐസിഐ സിഐ ബാങ്ക്, എച്ച് യുഎല്‍ എന്നിവ നേട്ടത്തിലാണ് വ്യാപാരമാരംഭിച്ചത്. ചൊവ്വാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണിയില്‍ ജപ്പാന്റെ നിക്കി 1.46 ശതമാനം ഇടിഞ്ഞു. സൗത്ത് കൊറിയയുടെ കോസ്പി 1.36 ശതമാനം വര്‍ധിച്ചു. ചൈനയുടെ ഷാങ്ഹായ് 0.32 ശതമാനം ഉയര്‍ന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.18 ശതമാനം താഴ്ന്ന് ബാരലിന് 81.95 ഡോളറായി.

ചൊവ്വാഴ്ച സെന്‍സെക്‌സ് 126.41 പോയിന്റ് വര്‍ധിച്ച് 61,294.20 ലും നിഫ്റ്റി 35.10 പോയിന്റ് നേട്ടത്തില്‍ 18,232.55 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 628.07 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News