ഐടി ഓഹരി മുന്നേറ്റം, ആദ്യഘട്ട വ്യപാരം നേട്ടത്തില്‍

Update: 2022-12-21 05:42 GMT
daily stock market news updates 


മുംബൈ : ഐടി ഓഹരികളില്‍ മുന്നേറ്റം വിപണി പ്രാരംഭ ഘട്ടത്തില്‍ നേട്ടത്തോടെ തുടങ്ങുന്നതിനു കാരണമായി. ആഗോള വിപണികളില്‍ സമ്മിശ്രമായ പ്രവണതയാണ് കാണുന്നത്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 304.17 പോയിന്റ് ഉയര്‍ന്ന് 62,006.46 ലും നിഫ്റ്റി 88.05 പോയിന്റ് വര്‍ധിച്ച് 18,473.35 ലുമെത്തി. 10 .11 നു സെന്‍സെക്‌സ് 11.27 താഴ്ന്ന് 61,691 .02 ലും നിഫ്റ്റി 3.40 താഴ്ന്ന് 18,381.90 ലുമാണ് വ്യാപാരം ചെയുന്നത്.

സെന്‍സെക്‌സില്‍ എച്ച്‌സിഎല്‍ ടെക്നോളജീസ്, സണ്‍ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ടെക്ക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡി എഫ് സി ബാങ്ക്, അള്‍ട്രാ ടെക്ക് സിമന്റ് എന്നിവ ലാഭത്തിലാണ്. പവര്‍ ഗ്രിഡ്, ഐടിസി എന്നിവ നഷ്ടത്തിലാണ്.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലും ഹോങ്കോങ് ലാഭത്തിലുമാണ്. ചൊവ്വാഴ്ച യു എസ് വിപണി നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. ചൊവ്വാഴ്ച സെന്‍സെക്‌സ് 103.90 പോയിന്റ് നഷ്ടത്തില്‍ 61,702.29 ലും നിഫ്റ്റി 35.15 പോയിന്റ് നഷ്ടത്തില്‍ 18,385.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.18 ശതമാനം ഉയര്‍ന്ന് ബാരലിന് 80.13 ഡോളറായി. ചൊവാഴ്ച വിദേശ നിക്ഷേപകര്‍ 455.94 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

Tags:    

Similar News