പണപ്പെരുപ്പ വാര്‍ത്ത തുണയായി, നേട്ടത്തില്‍ വിപണി

Update: 2022-12-13 05:56 GMT



മുംബൈ: ആഭ്യന്തര വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍. ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന പ്രവണതയും, റീട്ടെയില്‍ പണപ്പെരുപ്പം നവംബറില്‍ ആര്‍ബിഐയുടെ ഉയര്‍ന്ന സഹനപരിധിയായ ആറ് ശതമാനത്തിനു താഴെയെത്തിയതും വിപണിക്ക് പിന്തുണ നല്‍കുന്നു. സെന്‍സെക്സ് 170.1 പോയിന്റ് ഉയര്‍ന്ന് 62,300.67 ലും, നിഫ്റ്റി 43.7 പോയിന്റ് നേട്ടത്തോടെ 18,540.85 ലുമാണ് വ്യാപാരം നടത്തുന്നത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അള്‍ട്ര ടെക് സിമെന്റ്, നെസ്ലേ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് വിപണി മാത്രമാണ് നഷ്ടത്തില്‍. അമേരിക്കന്‍ വിപണി തിങ്കളാഴ്ച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ സെന്‍സെക്സ് 51.10 പോയിന്റ് താഴ്ന്ന് 62,130.57 ലും, നിഫ്റ്റി 0.55 പോയിന്റ് എന്ന നേരിയ നേട്ടത്തോടെ 18,497.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.22 ശതമാനം ഉയര്‍ന്ന് 78.94 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 138.81 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു

Tags:    

Similar News