പവര്‍ ഗ്രിഡ്, ഐടിസി തുടങ്ങിയവയ്ക്ക് നേട്ടം, ആദ്യഘട്ട വ്യാപാരത്തില്‍ മുന്നേറി വിപണി
മുംബൈ :ആഴ്ചയുടെ തുടക്കത്തില്‍ മികച്ച തുടക്കമിട്ട് വിപണി. കഴിഞ്ഞ രണ്ട് സെഷനിലും ഇടിഞ്ഞ വിപണി ആദ്യ ഘട്ടവ്യാപാരത്തില്‍ ഗാപ് അപ്പിലാണ് വ്യപരമാരംഭിച്ചത്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സ്‌ക്‌സ് 127.48 പോയിന്റ് ഉയര്‍ന്ന് 61,465.29 ലും നിഫ്റ്റി 37.85 പോയിന്റ് നേട്ടത്തില്‍ 18,306.85 ലുമെത്തി.
10.38 നു സെന്‍സെക്‌സ് 272.76 പോയിന്റ് നേട്ടത്തില്‍ 61,610.57 ലും നിഫ്റ്റി 75 പോയിന്റ് വര്‍ധിച്ച് 18,344 ലുമാണ് വ്യപാരം ചെയുന്നത്. സെന്‍സെക്‌സില്‍ പവര്‍ ഗ്രിഡ്, ഐടിസി, ഭാരതി എയര്‍ടെല്‍, നെസ്ലെ, ബജാജ് ഫിന്‍സേര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ് സി എന്നിവ ലാഭത്തിലാണ്.
ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ലാര്‍സണ്‍ ആന്‍ഡ് റ്റിയുബ്രോ എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ,ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ദുര്‍ബലമാണ്.
വെള്ളിയാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച സെന്‍സെക്‌സ് 461.22 പോയിന്റ് ഇടിഞ്ഞ് 61,337.81 ലും നിഫ്റ്റി 145.90 പോയിന്റ് ഇടിഞ്ഞ് 18,269 ലുമാണ് വ്യാപാരമാവസിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് 1.10 ശതമാനം ഉയര്‍ന്ന് ബാരലിന് 79.91 ഡോളറായി. വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 1,975.44 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.
