ലാഭമെടുപ്പ് തുടരുന്നു, ഒന്നാം നാള്‍ തുടക്കവിപണി ദുര്‍ബലം

Update: 2022-12-05 05:27 GMT

gapdown sensex


മുംബൈ: ആഴ്ചയുടെ തുടക്കത്തില്‍ വിപണി ദുര്‍ബലമായി വ്യപാരം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയെങ്കിലും ഉയര്‍ന്ന ലാഭമെടുപ്പ് മൂലം വിപണിയില്‍ വെള്ളിയാഴ്ച നേരിട്ട ഇടിവ് തുടരുകയാണ്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 156.76 പോയിന്റ് ഇടിഞ്ഞ് 62,711.74 ലും നിഫ്റ്റി 38.95 പോയിന്റ് ഇടിഞ്ഞ് 18,657.15 ലുമെത്തി.

10.15 നു സെന്‍സെക്‌സ് 339.99 പോയിന്റ് നഷ്ടത്തില്‍ 62,528.51 ലും നിഫ്റ്റി 97.85 പോയിന്റ് നഷ്ടത്തില്‍ 18,598.25 ലുമാണ് വ്യപാരം ചെയുന്നത്. സെന്‍സെക്‌സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ്ലെ, പവര്‍ ഗ്രിഡ്, ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ് സി, റിലയന്‍സ് എന്നിവ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, വിപ്രോ, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണിയില്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തിലും സിയോള്‍ നഷ്ടത്തിലുമാണ്. യുഎസ് വിപണി സമ്മിശ്രമായാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 'ആര്‍ബിഐയുടെ പണനയ മീറ്റിങ്ങും, ആഭ്യന്തര-ആഗോള തലത്തില്‍ ഉള്ള മറ്റു സാമ്പത്തിക കണക്കുകളും വിപണിയുടെ ഗതി നിര്‍ണയിക്കും,' ഹെം സെക്യുരിറ്റീസിലെ ഫണ്ട് മാനേജര്‍ മോഹിത് നിഗം പറഞ്ഞു.

വെള്ളിയാഴ്ച സെന്‍സെക്‌സ് 415 .69 പോയിന്റ് താഴ്ന്ന് 62,868.50 ലും നിഫ്റ്റി 116.40 പോയിന്റ് ഇടിഞ്ഞ് 18,696.10 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 1.10 ശതമാനം ഉയര്‍ന്ന് ബാരലിന് 86.51 ഡോളറായി. വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 214.76 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഇന്ന് ആരംഭിക്കുന്ന പണനയ മീറ്റിംഗിന് ശേഷം ഡിസംബര്‍ 7 നു ആര്‍ബിഐ കണക്കുകള്‍ പുറത്തു വിടും.

Tags:    

Similar News