മുംബൈ : ആദ്യഘട്ട വ്യാപാരത്തിൽ നഷ്ടത്തിൽ ആരംഭിച്ച് വിപണി. ആഗോള വിപണികളിൽ തുടരുന്ന ഇടിവും, ഐ ടി ഓഹരികളിലെ വിറ്റഴിക്കലും വിപണിയിൽ പ്രതികൂലമായി ബാധിച്ചു. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 385.38 പോയിന്റ് നഷ്ടത്തിൽ 61,413.65 ലും നിഫ്റ്റി 115.35 പോയിന്റ് ഇടിഞ്ഞ് 18299 .55 ലുമെത്തി.
10 .05 നു സെൻസെക്സ് 137.83 പോയിന്റ് ഇടിഞ്ഞ് 61,661.20 ലും നിഫ്റ്റി 47.25 പോയിന്റ് നഷ്ടത്തിൽ 18,367.65 ലുമാണ് വ്യാപാരം ചെയുന്നത്. സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസ്, വിപ്രോ, എച്ച് സി എൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ഐ ടി സി, കൊട്ടക് മഹിന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ്.
ലാർസെൻ ആൻഡ് റ്റ്യുബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, അൾട്രാ ടെക്ക് സിമന്റ് എന്നിവ ലാഭത്തിലാണ്. ഏഷ്യൻ വിപണിയിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലും ഹോങ്കോങ് ലാഭത്തിലുമാണ്. വ്യാഴാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു.
വ്യാഴാഴ്ച സെൻസെക്സ് 878 .88 പോയിന്റ് നഷ്ടത്തിൽ 61,799.03 ലും നിഫ്റ്റി 245.40 പോയിന്റ് നഷ്ടത്തിൽ 18,414.90 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 0.05 കുറഞ്ഞ് ബാരലിന് 81.17 ഡോളറായി. വ്യാഴാഴ്ച വിദേശ നിക്ഷേപകർ 710.74 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
