ആദ്യഘട്ട വ്യപാരത്തില്‍ 200 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്
ആഴ്ചയുടെ ആദ്യ ദിനത്തില്‍ സൂചികകകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു
ആഴ്ചയുടെ ആദ്യ ദിനത്തില്‍ സൂചികകകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഇന്‍ഫോസിസ്, ടി സി എസ്, എച്ച് യു എല്‍ എന്നി ഓഹരികളുടെ കുത്തനെയുള്ള ഇടിവും ആഗോള വിപണികളിലെ ദുര്‍ബലമായ പ്രവണതയുമാണ് ഇടിവിന് കാരണം. ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിക്ക് പ്രതികൂലമാവുന്നുണ്ട്.പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 203.71 പോയിന്റ് ഇടിഞ്ഞ് 60,638.17 ലും നിഫ്റ്റി 64.05 പോയിന്റ് നഷ്ടത്തില്‍ 17,790 ലുമെത്തി.
10 .20 ന് സെന്‍സെക്‌സ് 265.18 പോയിന്റ് ഇടിഞ്ഞ് 60,576.70 ലും നിഫ്റ്റി 99.65 പോയിന്റ് നഷ്ടത്തില്‍ 17,754.40 ലുമാണ് വ്യപാരം ചെയുന്നത്.സെന്‍സെക്‌സില്‍ ഇന്‍ഫോസിസ്, എച്ച് യുഎല്‍, സണ്‍ ഫാര്‍മ, നെസ്ലെ ഇന്ത്യ, എച്ച് സിഎല്‍ ടെക്ക്, കൊട്ടക് ബാങ്ക്, ടിസിഎസ് എന്നിവ ആദ്യഘട്ട വ്യാപാരം നഷ്ടം നേരിട്ടു.ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍ആന്‍ഡ് ടി,ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ബജാജ് ഫിന്‍സേര്‍വ്, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
വെള്ളിയാഴ്ച സെന്‍സെക്‌സ് 909.64 പോയിന്റ് വര്‍ധിച്ച് 60,841.88 ലും നിഫ്റ്റി 243.65 പോയിന്റ് ഉയര്‍ന്ന് 17,854.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഏഷ്യന്‍ വിപണിയില്‍ ഹോങ്കോങ്, ഷാങ്ഹായ്, സിയോള്‍ എന്നിവ ദുര്‍ബലമായാണ് വ്യാപാരം ചെയുന്നത്. ടോക്കിയോ നേട്ടത്തോടെയാണ് വ്യാപാരം ചെയുന്നത്.വെള്ളിയാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.25 ശതമാനം വര്‍ധിച്ച് ബാരലിന് 80.14 ഡോളറായി.
വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 932.44 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.ഈ ആഴ്ച നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ആര്‍ബിഐ പ്രഖ്യാപിക്കുന്ന തീരുമാനം നിക്ഷേപകര്‍ക്ക് നിര്‍ണായകമാകും. റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ അല്പം അയവ് വരുന്നതിനാല്‍ ആര്‍ബിഐ 25 ബേസിസ് പോയിന്റ് വര്‍ധന മാത്രമേ നടത്തുകയുള്ളുവെന്നാണ് വിദഗ്ദര്‍ കണക്കാക്കുന്നത്.
