സെന്‍സെക്സും നിഫ്റ്റിയും തകര്‍ച്ചയില്‍ തുടക്കം, ഐടി ഓഹരികള്‍ നഷ്ടത്തില്‍

Update: 2022-12-07 05:07 GMT


സെന്‍സെക്സും നിഫ്റ്റിയും ബുധനാഴ്ചയും തകര്‍ച്ചയോടെയാണ് വ്യപാരം ആരംഭിച്ചത്. ആര്‍ബിഐ യുടെ പണനയ യോഗത്തിനു മുന്നോടിയായി വിപ്രോ, ടിസിഎസ്, മാരുതി മുതലായ ഓഹരികളുടെ ഇടിവ് വ്യപാരത്തിന്റെ ആദ്യഘട്ടത്തില്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സെന്‍സെക്‌സ് പ്രാരംഭ ഘട്ടത്തില്‍ 34.28 പോയിന്റ് നഷ്ടത്തില്‍ 62,592.08 ലും നിഫ്റ്റി 14.55 പോയിന്റ് ഇടിഞ്ഞ് 18,628.20 ലും എത്തിയിരുന്നു.

10.00 മണിക്ക് സെന്‍സെക്‌സ് 66.61 പോയിന്റ് ഉയര്‍ന്ന് 62,692.97 ലും നിഫ്റ്റി 7.50 പോയിന്റ് നേട്ടത്തില്‍ 18,650.25 ലുമാണ് വ്യാപാരം ചെയുന്നത്. സെന്‍സെക്സില്‍ എന്‍ടിപിസി ഒരു ശതമാനത്തോളം ഇടിഞ്ഞ് ദുര്‍ബലമായാണ് വ്യപാരം ചെയുന്നത്. കൊട്ടക് ബാങ്ക് , വിപ്രോ , ടിസിഎസ്, എച്ച്‌സിഎല്‍ ടെക്ക്, മാരുതി, ടെക്ക് മഹീന്ദ്ര എന്നിവയും നഷ്ടത്തിലാണ്.

എല്‍ആന്‍ഡ് ടി , ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച് യുഎല്‍, എസ് ബിഐ എന്നിവ ലാഭത്തിലാണ്. ചൊവ്വാഴ്ച സെന്‍സെക്‌സ് 208.24 പോയിന്റ് താഴ്ന്ന് 62,626.36 ലും നിഫ്റ്റി 58.30 പോയിന്റ് നഷ്ടത്തില്‍ 18,642.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണിയില്‍ ഷാങ്ഹായ്, സിയോള്‍, ടോക്കിയോ എന്നിവ നഷ്ടത്തിലും, ഹോങ്കോങ് ലാഭത്തിലുമാണ്. യുഎസ് വിപണി ചൊവ്വാഴ്ച ദുര്‍ബലമായാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ്ക്രൂഡ് 0.24 ശതമാനം ഉയര്‍ന്ന് ബാരലിന് 79.54 ഡോളറായി. റിസേര്‍വ് ബാങ്ക് ദ്വിമാസ പണനയം ഇന്ന് പ്രഖ്യാപിക്കും. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 635.35 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

2022 -23 ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പ്രവചനം 6.9 ശതമാനമായി ലോക ബാങ്ക് ഉയര്‍ത്തി. ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയര്‍ന്ന പ്രതിരോധം കാണിക്കുന്നുവെന്നാണ് ബാങ്ക് പറയുന്നത്. കൂടാതെ മികച്ച രണ്ടാം പാദ ഫലങ്ങളും ഇതിനു കാരണമായി.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7 ശതമാനമാകുമെന്ന് ഫിച്ച് റേറ്റിംഗ്സ് പറഞ്ഞു. ഈ വര്‍ഷം അതിവേഗം വളരുന്ന വികസ്വര വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നാണ് അവരുടെ അഭിപ്രായം.

Tags:    

Similar News