ആദ്യ ദിനം നേട്ടത്തില്‍, സെന്‍സെക്‌സ് 327 പോയിന്റ് ഉയര്‍ന്നു

Update: 2023-01-02 11:05 GMT

stock market closing news


പുതുവര്‍ഷത്തെ ആദ്യ വ്യപാര ദിനത്തില്‍ മികച്ച തുടക്കം കുറിച്ച് വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രിസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ മുന്നേറ്റം നിര്‍ണായകമായി. സെന്‍സെക്‌സ് 327.07 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 61,167.79 ലും നിഫ്റ്റി 92.15 പോയിന്റ് അഥവാ 0.51 ശതമാനം വര്‍ധിച്ച് 18,197.45 ലുമെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 382.05 പോയിന്റ് അഥവാ 0.62 ശതമാനത്തോളം നേട്ടത്തില്‍ 61,222.79 ലെത്തിയിരുന്നു.

സെന്‍സെക്‌സില്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍ എന്നിവ ലാഭത്തിലായി. ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, നെസ്ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ നഷ്ടത്തിലായി.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍ ദുര്‍ബലമായി. യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ നേട്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. വെള്ളിയാഴ്ച യു എസ് വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 2.94 ശതമാനം വര്‍ധിച്ച് ബാരലിന് 85.91 ഡോളറായി. വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 2,950.89 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News