ത്രൈമാസഫലം തുണച്ചു, സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്ന് 61,000 കടന്നു

Update: 2023-01-23 05:35 GMT


മികച്ച ത്രൈമാസ ഫലങ്ങളെ തുടര്‍ന്ന് ഐടി, ബാങ്കിങ്, എഫ് എംസിജി മേഖലയിലെ ഓഹരികളിലുണ്ടായ മുന്നേറ്റം വിപണിക്ക് അനുകൂലമായി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 412 പോയിന്റ് വര്‍ധിച്ച് 61,000 ത്തിലെത്തിയപ്പോള്‍ നിഫ്റ്റി 118 പോയിന്റും വര്‍ധിച്ചു. 18,118.45 വ്യാപാരമാരംഭിച്ച നിഫ്റ്റി 18150 .85 ലെത്തി.

പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 412.37 പോയിന്റ് വര്‍ധിച്ച് 61,034.50 ലും നിഫ്റ്റി 118 .80 പോയിന്റ് നേട്ടത്തില്‍ 18,146.45 ലുമെത്തി. 10.30 ന് സെന്‍സെക്‌സ് 463.93 പോയിന്റ് വര്‍ധിച്ച് 61085.70 ലും നിഫ്റ്റി 122 പോയിന്റ് ഉയര്‍ന്ന് 18,149.65 ലുമാണ് വ്യാപാരം ചെയുന്നത്.

സെന്‍സെക്‌സില്‍, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്‌യുഎല്‍, നെസ്ലെ എന്നിവ ലാഭത്തിലാണ്.

അള്‍ട്രാ ടെക്ക് സിമന്റ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നഷ്ടത്തിലാണ്. 'ഐടി കമ്പനികളുടെയും, ബാങ്കിങ് ഓഹരികളുടെയും ത്രൈമാസ ഫലങ്ങള്‍ ആദ്യഘട്ടത്തില്‍ വിപണിയ്ക്ക് മികച്ച തുടക്കം നല്‍കി. ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെ ഫലങ്ങളും ഈ ട്രെന്‍ഡ് തുടരുന്നതിനു സഹായിക്കും. റിലയന്‍സും മികച്ച ഫലങ്ങളാണ് നല്‍കിയിട്ടുള്ളത്,' ജിയോ ജിത് ഫിനാഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ലൂണാര്‍ ന്യു ഇയര്‍ പ്രമാണിച്ച് ഷാങ്ഹായ് ഉള്‍പ്പെടെ ഭൂരിഭാഗം ഏഷ്യന്‍ വിപണികളും അവധിയാണ്. ടോക്കിയോയുടെ നിക്കി 225 സൂചിക 1.1 ശതമാനം ഉയര്‍ന്നു. യുഎസ് വിപണിയും വെള്ളിയാഴ്ച നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0 .40 ശതമാനം കുറഞ്ഞ് ബാരലിന് 87.23 ഡോളറായി.


Tags:    

Similar News