വിപണി മൂന്നാം ദിനവും നഷ്ടത്തില്‍, സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു
മുംബൈ: വിദേശ നിക്ഷേപങ്ങളെുടെ പിന്‍വലിക്കല്‍, ഉയരുന്ന ക്രൂഡോയില്‍ വില, ആര്‍ബിഐ നയ തീരുമാനത്തിനായുള്ള കാത്തിരിപ്പ് എന്നീ കാരണങ്ങളാണ്‍ മൂന്നാം ദിവസവും നഷ്ടത്തില്‍ ആരംഭിച്ച് വിപണി. രാവിലെ 10.33 ന് സെന്‍സെക്‌സ് 503.61 പോയിന്റ് താഴ്ന്ന് 55,171.71 ലും, നിഫ്റ്റി 140 പോയിന്റ് താഴ്ന്ന് 16,429.25 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 559.46 പോയിന്റ് ഇടിഞ്ഞ് 55,115.86 ലും, നിഫ്റ്റി 161.05 പോയിന്റ് നഷ്ടത്തിൽ 16,408.50 ലും എത്തിയിരുന്നു. ടൈറ്റന്‍, ഡോ റെഡ്ഡീസ്, എച്ച് യുഎല്‍, ഏഷ്യന്‍ […]
മുംബൈ: വിദേശ നിക്ഷേപങ്ങളെുടെ പിന്‍വലിക്കല്‍, ഉയരുന്ന ക്രൂഡോയില്‍ വില, ആര്‍ബിഐ നയ തീരുമാനത്തിനായുള്ള കാത്തിരിപ്പ് എന്നീ കാരണങ്ങളാണ്‍ മൂന്നാം ദിവസവും നഷ്ടത്തില്‍ ആരംഭിച്ച് വിപണി.
രാവിലെ 10.33 ന് സെന്‍സെക്‌സ് 503.61 പോയിന്റ് താഴ്ന്ന് 55,171.71 ലും, നിഫ്റ്റി 140 പോയിന്റ് താഴ്ന്ന് 16,429.25 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 559.46 പോയിന്റ് ഇടിഞ്ഞ് 55,115.86 ലും, നിഫ്റ്റി 161.05 പോയിന്റ് നഷ്ടത്തിൽ 16,408.50 ലും എത്തിയിരുന്നു.
ടൈറ്റന്‍, ഡോ റെഡ്ഡീസ്, എച്ച് യുഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലേ, സണ്‍ഫാര്‍മ, മാരുതി, കൊട്ടക് മഹീന്ദ്ര എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോംകോംഗ്, സിയോള്‍ വിപണികള്‍ നഷ്ടത്തിലാണ്.
അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"രണ്ട് നിര്‍ണായക കണക്കുകള്‍ ഈ ആഴ്ച്ച പുറത്തുവരും. ഒന്ന് നാളെ വരാനിരിക്കുന്ന ആര്‍ബിഐയുടെ നിരക്കുയര്‍ത്തല്‍. രണ്ട്, വെള്ളിയാഴ്ച്ച പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ് പണപ്പെരുപ്പ നിരക്ക്.
വിപണിയുടെ ദിശയെ കൂടുതല്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ളത് യുഎസിലെ പണപ്പെരുപ്പ നിരക്കായിരിക്കും. കാരണം, അതായിരിക്കും ഫെഡ് നിരക്ക് എത്രത്തോളം ഉയര്‍ത്തുമെന്ന് തീരുമാനിക്കുന്നത്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. "ആഗോളതലത്തില്‍ ഓഹരി വിപണികളില്‍ 'റിസ്‌ക് ഓണ്‍' അല്ലെങ്കില്‍ 'റിസ്‌ക് ഓഫ്' എന്നതിന്റെ പ്രധാന നിര്‍ണ്ണയം ഇതായിരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.69 ശതമാനം ഉയര്‍ന്ന് ബാരലിന് 120.33 ഡോളറായി.
ഇന്നലെ സെന്‍സെക്‌സ് 93.91 പോയിന്റ് താഴ്ന്ന് 55,675.32 ലും, നിഫ്റ്റി 14.75 പോയിന്റ് താഴ്ന്ന് 16,569.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,397.65 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു.
