ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം
മുംബൈ: സെന്‍സെക്‌സും, നിഫ്റ്റിയും കൃത്യമായ ദിശയില്ലാതെ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോവുകയാണ്. ഓരോ അരമണിക്കൂറിലും ലാഭനഷ്ടങ്ങൾ മാറിമറിയുന്നു. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സെന്‍സെക്‌സ് 57.42 പോയിന്റ് ഉയർന്ന് 54,949.91 ലും, നിഫ്റ്റി 13.35 പോയിന്റ് ഉയർന്ന് 16,369.60 ലും എത്തി. ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകളും, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികളുടെ നഷ്ടവും പിന്തുടർന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തിലായിരുന്നു. എന്നാൽ, രാവിലെ 10.45 ഓടെ വിപണി നേരിയ ലാഭം കാണിച്ചുതുടങ്ങി. 11.15 ന്, സെന്‍സെക്‌സ് […]
മുംബൈ: സെന്‍സെക്‌സും, നിഫ്റ്റിയും കൃത്യമായ ദിശയില്ലാതെ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോവുകയാണ്. ഓരോ അരമണിക്കൂറിലും ലാഭനഷ്ടങ്ങൾ മാറിമറിയുന്നു. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സെന്‍സെക്‌സ് 57.42 പോയിന്റ് ഉയർന്ന് 54,949.91 ലും, നിഫ്റ്റി 13.35 പോയിന്റ് ഉയർന്ന് 16,369.60 ലും എത്തി.
ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകളും, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികളുടെ നഷ്ടവും പിന്തുടർന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തിലായിരുന്നു. എന്നാൽ, രാവിലെ 10.45 ഓടെ വിപണി നേരിയ ലാഭം കാണിച്ചുതുടങ്ങി. 11.15 ന്, സെന്‍സെക്‌സ് 29.57 പോയിന്റ് ഉയർന്ന് 54,922 ലും, നിഫ്റ്റി 8 പോയിന്റ് ഉയർന്ന് 16,364.95 ലും എത്തി.
ആദ്യ ഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 277.91 പോയിന്റ് താഴ്ന്ന് 54,614.58 ലും, നിഫ്റ്റി 76.40 പോയിന്റ് താഴ്ന്ന് 16,279.85 ലും എത്തി. ഏഷ്യന്‍ പെയിന്റ്‌സിന്റെ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഓഹരി വില 1.85 ശതമാനം താഴ്ന്നു. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, അള്‍ട്ര ടെക് സിമെന്റ്, നെസ് ലേ ഇന്ത്യ, എച്ച് യുഎല്‍, ടൈറ്റന്‍ എന്നീ ഓഹരികളും നഷ്ടത്തിലാണ്. ഡോ റെഡ്ഡീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്നലെ സെന്‍സെക്‌സ് 214.85 പോയിന്റ് താഴ്ന്ന് 54,892.49 ലും, നിഫ്റ്റി 60.10 പോയിന്റ് ഇടിഞ്ഞ് 16,356.25 ലുമാണ് ക്ലോസ് ചെയ്തത്. ആര്‍ബിഐ പോളിസി നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ത്തിയെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം അന്താരാഷ്ട്ര സാഹചര്യവും വിതരണ ശൃംഖലയിലെ തടസങ്ങള്‍ മൂലവും കുത്തനെ ഉയര്‍ത്തി.
