സെന്‍സെക്‌സിലും, നിഫ്റ്റിയിലും നേരിയ ഉയര്‍ച്ച
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിന്റെയും, ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയുടെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. രാവിലെ സെന്‍സെക്‌സ് 266.59 പോയിന്റ് ഉയര്‍ന്ന് 53,293.56 ലും, നിഫ്റ്റി 70.6 പോയിന്റ് ഉയര്‍ന്ന് 15,869.70 ലും എത്തി. ഏകദേശം 10.45 ഓടെ ലാഭം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്‌സ് 108.76 പോയിന്റ് ഉയര്‍ന്ന് 53,135.73 ലേക്കും, നിഫ്റ്റി 23.75 പോയിന്റ് നേട്ടത്തിൽ 15,822.85 ലേക്കും എത്തി. കൊട്ടക് മഹിന്ദ്ര ബാങ്ക്, […]
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിന്റെയും, ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയുടെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. രാവിലെ സെന്‍സെക്‌സ് 266.59 പോയിന്റ് ഉയര്‍ന്ന് 53,293.56 ലും, നിഫ്റ്റി 70.6 പോയിന്റ് ഉയര്‍ന്ന് 15,869.70 ലും എത്തി.
ഏകദേശം 10.45 ഓടെ ലാഭം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്‌സ് 108.76 പോയിന്റ് ഉയര്‍ന്ന് 53,135.73 ലേക്കും, നിഫ്റ്റി 23.75 പോയിന്റ് നേട്ടത്തിൽ 15,822.85 ലേക്കും എത്തി.
കൊട്ടക് മഹിന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, എംആന്‍ഡ്എം, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നേട്ടത്തിലാണ്.
യുഎസ് വിപണി ഇന്നലെ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.3 ശതമാനം ഉയര്‍ന്ന് 116.61 ഡോളറിലെത്തി.
ഇന്നലെ സെന്‍സെക്‌സ് 150.48 പോയിന്റ് ഇടിഞ്ഞ് 53,026.97 ലും, നിഫ്റ്റി 51.10 പോയിന്റ് താഴ്ന്ന് 15,799.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
"വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ഇന്നലെ 851 കോടി രൂപയില്‍ എത്തിയത് കനത്ത വിറ്റഴിക്കല്‍ കുറയുന്നതിന്റെ സൂചനകൂടിയാവാം. ജൂണ്‍ മാസം ശരാശരി 2,700 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റിരുന്നു. ഈ നില തുടരുമോയെന്ന് കാത്തിരുന്ന് കാണാം," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 851.06 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.
ജൂലൈ മധ്യത്തോടെ പുറത്തു വരാനിരിക്കുന്ന ഒന്നാംപാദ ഫലങ്ങള്‍ വളരെ നിര്‍ണായകമാണ്. വിപണിയുടെ ഹ്രസ്വകാല പെരുമാറ്റങ്ങളെ നിര്‍ണയിക്കുന്നത് ഇതായിരിക്കുമെന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
