വിപണിയിൽ കനത്ത ചാഞ്ചാട്ടം, സൂചികകൾ അസ്ഥിരമായി തുടരുന്നു
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികളുടെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 159.56 പോയിന്റ് ഉയര്‍ന്ന് 53,067.49 ലും, നിഫ്റ്റി 45.4 പോയിന്റ് ഉയര്‍ന്ന് 15,797.45 ലും എത്തി. എന്നിരുന്നാലും സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനാകാതെ വിപണി അസ്ഥിരമായി. രാവിലെ 10 മണിയോടെ വിപണി നഷ്ടത്തിലേക്കു വീണു. ഒരു മണിക്കൂറിനു ശേഷം വീണ്ടും ലാഭത്തിലേക്കു വരാനുള്ള ശ്രമമായി. 11.15 ന്, സെന്‍സെക്‌സ് 23.14 പോയിന്റ് […]
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികളുടെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 159.56 പോയിന്റ് ഉയര്‍ന്ന് 53,067.49 ലും, നിഫ്റ്റി 45.4 പോയിന്റ് ഉയര്‍ന്ന് 15,797.45 ലും എത്തി. എന്നിരുന്നാലും സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനാകാതെ വിപണി അസ്ഥിരമായി.
രാവിലെ 10 മണിയോടെ വിപണി നഷ്ടത്തിലേക്കു വീണു. ഒരു മണിക്കൂറിനു ശേഷം വീണ്ടും ലാഭത്തിലേക്കു വരാനുള്ള ശ്രമമായി. 11.15 ന്, സെന്‍സെക്‌സ് 23.14 പോയിന്റ് ഉയര്‍ന്ന് 52,931.07 ലേക്കും, നിഫ്റ്റി 19.10 പോയിന്റ് താഴ്ന്ന് 15,732.95 ലേക്കും എത്തി. ഈ നിലയിലുള്ള ചാഞ്ചാട്ടം ഇപ്പോഴും തുടരുകയാണ്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, നെസ് ലേ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, മാരുതി എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ടാറ്റ സ്റ്റീല്‍, ടിസിഎസ്, എം ആന്‍ഡ് എം, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, സിയോള്‍, ഹോംകോംഗ് വിപണികള്‍ നഷ്ടത്തിലാണ്.
"നിക്ഷേപകര്‍ ആഗോള പ്രവണതകളെക്കുറിച്ചുള്ള ജാഗ്രതയിലാണ് ഇടപാടുകള്‍ നടത്തുന്നത്. ക്രൂഡോയിലിന്റെ ചലനങ്ങള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വിപണിയുടെ ചാഞ്ചാട്ടത്തെ സ്വാധീനിക്കും," ഹേം സെക്യൂരിറ്റീസ് പിഎംഎസ് മേധാവി മോഹിത് നിഗം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.13 ശതമാനം താഴ്ന്ന് 111 ഡോളറായി. അറ്റ വില്‍പ്പനക്കാരായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 2,324.74 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.
