വിപണി നേട്ടത്തിൽ: സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 16,000 നടുത്ത്

മുംബൈ: ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിന്റെയും, ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകളുടെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 328 പോയിന്റ് ഉയര്‍ന്ന് 53,562.83 ലും, നിഫ്റ്റി 99.7 പോയിന്റ് ഉയര്‍ന്ന് 15,935.05 ലും എത്തി. രാവിലെ 11.15 ഓടെ, സെന്‍സെക്‌സ് 509.43 പോയിന്റ് നേട്ടത്തിൽ 53,744.20 ലേക്കും, നിഫ്റ്റി 148.15 പോയിന്റ് നേട്ടത്തിൽ 15,983.50 ലേക്കും എത്തി. പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, […]

Update: 2022-07-05 00:26 GMT

മുംബൈ: ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിന്റെയും, ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകളുടെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍.
സെന്‍സെക്‌സ് 328 പോയിന്റ് ഉയര്‍ന്ന് 53,562.83 ലും, നിഫ്റ്റി 99.7 പോയിന്റ് ഉയര്‍ന്ന് 15,935.05 ലും എത്തി.

രാവിലെ 11.15 ഓടെ, സെന്‍സെക്‌സ് 509.43 പോയിന്റ് നേട്ടത്തിൽ 53,744.20 ലേക്കും, നിഫ്റ്റി 148.15 പോയിന്റ് നേട്ടത്തിൽ 15,983.50 ലേക്കും എത്തി.

പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, എല്‍ ആന്‍ഡ് ടി എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഷാങ്ഹായ് വിപണിയില്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സെന്‍സെക്‌സ് 326.84 പോയിന്റ് ഉയര്‍ന്ന് 53,234.77 ലും, നിഫ്റ്റി 83.30 പോയിന്റ് ഉയര്‍ന്ന് 15,835.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.01 ശതമാനം കുറഞ്ഞ് 113.49 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,149.56 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

സര്‍ക്കാരിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ഇന്ത്യയുടെ ചരക്ക് കയറ്റുമതി ജൂണില്‍ മുന്‍ വര്‍ഷത്തേ ഇതേ കാലയളവിലേക്കാള്‍ 16.78 ശതമാനം ഉയര്‍ന്ന് 37.94 ബില്യണ്‍ ഡോളറായി. എന്നാല്‍ ഉയര്‍ന്ന സ്വര്‍ണ്ണ, ക്രൂഡോയില്‍ ഇറക്കുമതി മൂലം വ്യാപാര കമ്മി 25.63 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലെത്തി.

Tags:    

Similar News