ഓഹരി വിപണിയിൽ ചാഞ്ചാട്ടം, സൂചികകള്‍ നഷ്ടത്തിൽ

മുംബൈ: രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ വിപണി സൂചികകള്‍ നേരിയ നേട്ടത്തിലായിരുന്നു. 11.45 ഓടെ വിപണി നഷ്ടത്തിലേക്കു വീണു. 11.49 ന്, സെന്‍സെക്‌സ് 11 പോയിന്റ് നഷ്ടത്തിൽ 54,510 ലേക്കും, നിഫ്റ്റി 8 പോയിന്റ് താഴ്ന്ന് 16,269 ലേക്കും എത്തി. ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, നെസ്ലെ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍ എന്നീ കമ്പനികളാണ് നഷ്ടം നേരിടുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, അള്‍ട്രാടെക്ക് സിമന്റ്, മാരുതി എന്നീ […]

Update: 2022-07-19 01:00 GMT

മുംബൈ: രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ വിപണി സൂചികകള്‍ നേരിയ നേട്ടത്തിലായിരുന്നു. 11.45 ഓടെ വിപണി നഷ്ടത്തിലേക്കു വീണു. 11.49 ന്, സെന്‍സെക്‌സ് 11 പോയിന്റ് നഷ്ടത്തിൽ 54,510 ലേക്കും, നിഫ്റ്റി 8 പോയിന്റ് താഴ്ന്ന് 16,269 ലേക്കും എത്തി.

ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, നെസ്ലെ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍ എന്നീ കമ്പനികളാണ് നഷ്ടം നേരിടുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, അള്‍ട്രാടെക്ക് സിമന്റ്, മാരുതി എന്നീ കമ്പനികള്‍ നേട്ടത്തിലാണ്.

ഏഷ്യയില്‍ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ താഴ്ച്ചയിലാണ്. ടോക്കിയോ നിക്കി സൂചിക നേട്ടത്തിലാണ്. കഴിഞ്ഞ ദിവസം സെന്‍സെക്സ് 760.37 പോയിന്റ് ഉയര്‍ന്ന് 54,521.15 ലും, നിഫ്റ്റി 229.30 പോയിന്റ് നേട്ടത്തില്‍ 16,278.50 ലും വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച്ച യുഎസ് വിപണി നഷ്ടത്തിലാണ് അവസാനിപ്പിച്ചത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 80.05ല്‍ എത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 79.98 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ബെന്റ് ക്രൂഡ് വില ബാരലിന് 106.3 ഡോളര്‍ എന്ന നിലയിലാണുള്ളത്.

Tags:    

Similar News