വിപണി നേട്ടത്തിൽ അവസാനിച്ചു, നിഫ്റ്റി 16,520-ൽ, സെന്‍സെക്‌സ് 600 പോയിൻറ് നേട്ടത്തിൽ
ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകള്‍ക്കും, ഐടി, എനര്‍ജി ഓഹരികളിലെ കുത്തനെയുള്ള നേട്ടത്തിന്റെയും പിന്‍ബലത്തില്‍ സെന്‍സെക്‌സ് 630 പോയിന്റ് ഉയർന്നും, നിഫ്റ്റി 16,500 നു മുകളിലും വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികളുടെ വാങ്ങലും, വിദേശ നിക്ഷേപത്തിന്റെ വരവും വിപണിയുടെ താല്‍പര്യത്തെ ഉയര്‍ത്തി. പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം, ക്രൂഡ് ഓയില്‍ എന്നിവയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 2.47 ശതമാനവും ഒഎന്‍ജിസി ഓഹരികള്‍ 4 ശതമാനവും ഉയര്‍ന്നതോടെ […]
ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകള്‍ക്കും, ഐടി, എനര്‍ജി ഓഹരികളിലെ കുത്തനെയുള്ള നേട്ടത്തിന്റെയും പിന്‍ബലത്തില്‍ സെന്‍സെക്‌സ് 630 പോയിന്റ് ഉയർന്നും, നിഫ്റ്റി 16,500 നു മുകളിലും വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികളുടെ വാങ്ങലും, വിദേശ നിക്ഷേപത്തിന്റെ വരവും വിപണിയുടെ താല്‍പര്യത്തെ ഉയര്‍ത്തി.
പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം, ക്രൂഡ് ഓയില്‍ എന്നിവയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 2.47 ശതമാനവും ഒഎന്‍ജിസി ഓഹരികള്‍ 4 ശതമാനവും ഉയര്‍ന്നതോടെ എണ്ണ പര്യവേക്ഷണം, റിഫൈനറി എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു.
സെന്‍സെക്‌സ് 629.91 പോയിന്റ് ഉയര്‍ന്ന് 55,397.53 ലും, നിഫ്റ്റി 180.30 പോയിന്റ് നേട്ടത്തോടെ 16,520.85 ലും എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 862.64 പോയിന്റ് ഉയര്‍ന്ന് 55,630.26 ല്‍ എത്തിയിരുന്നു.
ഇന്‍ഫോസിസ്, എസ്ബിഐ, വിപ്രോ, എച്ച് യുഎല്‍ എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എം ആന്‍ഡ് എം, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താരതമ്യേന നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികള്‍ മിഡ്‌സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്.
