നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിച്ചു, നിഫ്റ്റി 16,600 ന് മുകളില്‍

നഷ്ടത്തോടെ തുടങ്ങിയ വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 284.42 പോയിന്റ് ഉയര്‍ന്ന് 55,681.95 ലും, നിഫ്റ്റി 84.40 പോയിന്റ് നേട്ടത്തോടെ 16,605.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണികളിലെ ദുര്‍ബ്ബല പ്രവണതകളെ പിന്തുടര്‍ന്ന് ഓഹരി സൂചികകള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്സ് തുടക്കത്തിൽ 126.78 പോയിന്റ് ഇടിഞ്ഞ് 55,270.75 ലെത്തിയിരുന്നു.  എന്നിരുന്നാലും, സൂചികകള്‍ പിന്നീട് ലാഭത്തിലേക്കു വന്നു. രാവിലെ 10.52 ഓടെ സെന്‍സെക്സ് 135.43 പോയിന്റ് ഉയര്‍ന്ന് 55,532.96 ലും, നിഫ്റ്റി 45.35 പോയിന്റ് […]

Update: 2022-07-21 04:54 GMT
നഷ്ടത്തോടെ തുടങ്ങിയ വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 284.42 പോയിന്റ് ഉയര്‍ന്ന് 55,681.95 ലും, നിഫ്റ്റി 84.40 പോയിന്റ് നേട്ടത്തോടെ 16,605.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികളിലെ ദുര്‍ബ്ബല പ്രവണതകളെ പിന്തുടര്‍ന്ന് ഓഹരി സൂചികകള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി.

സെന്‍സെക്സ് തുടക്കത്തിൽ 126.78 പോയിന്റ് ഇടിഞ്ഞ് 55,270.75 ലെത്തിയിരുന്നു. എന്നിരുന്നാലും, സൂചികകള്‍ പിന്നീട് ലാഭത്തിലേക്കു വന്നു. രാവിലെ 10.52 ഓടെ സെന്‍സെക്സ് 135.43 പോയിന്റ് ഉയര്‍ന്ന് 55,532.96 ലും, നിഫ്റ്റി 45.35 പോയിന്റ് ഉയര്‍ന്ന് 16,566.20 ലും എത്തിയിരുന്നു.

വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ പിന്നാക്കം പോയി. എന്നാൽ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍ എന്നിവ നേട്ടത്തിലാണ്.

ബ്രെന്റ് ക്രൂഡ് 0.66 ശതമാനം ഇടിഞ്ഞ് ബാരലിന് 106.22 ഡോളറിലെത്തി. 1,780.94 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി.
"ബുധനാഴ്ച്ച വിദേശ നിക്ഷേപകര്‍ 1,781 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഇത് തുടര്‍ച്ചയായ മൂന്നാം ഘട്ടത്തിലും വാങ്ങലിന്റെ വേഗത വര്‍ധിപ്പിക്കുന്നു,"
മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു.

Tags:    

Similar News