വിദേശ നിക്ഷേപകർ രക്ഷകരായി, വിപണിക്ക് വിജയ തുടക്കം, നിഫ്റ്റി 17340 -ൽ
ആഴ്ചയുടെ തുടക്കത്തിൽ മികച്ച നേട്ടം കൊയ്ത് വിപണി. നിഫ്റ്റി 181 .80 പോയിന്റ് ( 1 .06 ശതമാനം) വർധിച്ചു 17340 .05- ൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 545 .25 പോയിന്റ് ( 0 .95 ശതമാനം) നേട്ടത്തിൽ 58115 .50 -ൽ ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന തുടക്കത്തിന്റെയും, വിദേശ നിക്ഷേപ വരവിന്റെയും പിന്‍ബലത്തില്‍ വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11.10 ന്, സെന്‍സെക്‌സ് 379 പോയിന്റ് നേട്ടത്തിൽ 57,949.29 ലേക്കും, […]
ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന തുടക്കത്തിന്റെയും, വിദേശ നിക്ഷേപ വരവിന്റെയും പിന്‍ബലത്തില്‍ വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11.10 ന്, സെന്‍സെക്‌സ് 379 പോയിന്റ് നേട്ടത്തിൽ 57,949.29 ലേക്കും, നിഫ്റ്റി 117.80 പോയിന്റ് ഉയര്‍ന്ന് 17,276.05 ലേക്കും എത്തി.
തുടക്കത്തിൽ, സെന്‍സെക്‌സ് 274.01 പോയിന്റ് ഉയര്‍ന്ന് 57,844.27 ലും, നിഫ്റ്റി 86.55 പോയിന്റ് നേട്ടത്തോടെ 17,244.80 ലുമായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്, ഡോ റെഡ്ഡീസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ആദ്യ ഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
