നഷ്ടം കുറഞ്ഞു; ലുപിൻ ഓഹരികൾക്ക് 5 ശതമാനം മുന്നേറ്റം

ലുപിൻ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ മികച്ച മുന്നേറ്റമുണ്ടാക്കി. ജൂൺ പാദത്തിൽ കമ്പനിയുടെ നഷ്ടം ലഘൂകരിച്ചു മികച്ച വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ അറ്റ നഷ്ടം കഴിഞ്ഞ മാർച്ച് പാദത്തിലെ 511.9 കോടി രൂപയിൽ നിന്നും ഇപ്പോൾ 86.8 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 54.80 കോടി രൂപയായിരുന്നു. ജൂൺ പാദത്തിൽ, യുഎസിലും ഇന്ത്യയിലും ലുപിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം യഥാക്രമം 24.2 ശതമാനവും, […]

Update: 2022-08-04 08:33 GMT

ലുപിൻ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ മികച്ച മുന്നേറ്റമുണ്ടാക്കി. ജൂൺ പാദത്തിൽ കമ്പനിയുടെ നഷ്ടം ലഘൂകരിച്ചു മികച്ച വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ അറ്റ നഷ്ടം കഴിഞ്ഞ മാർച്ച് പാദത്തിലെ 511.9 കോടി രൂപയിൽ നിന്നും ഇപ്പോൾ 86.8 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 54.80 കോടി രൂപയായിരുന്നു.

ജൂൺ പാദത്തിൽ, യുഎസിലും ഇന്ത്യയിലും ലുപിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം യഥാക്രമം 24.2 ശതമാനവും, 8.8 ശതമാനവും ഇടിഞ്ഞു. എങ്കിലും ലാറ്റിൻ അമേരിക്ക, ഏഷ്യ-പസിഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ മികച്ച വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ ശക്തമായ തിരിച്ചു വരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലും മറ്റു വികസിത വിപണികളിലും കമ്പനി വളർച്ചയുടെ പാതയിലാണ്. യുഎസ്സിലും മറ്റു വികസിത രാജ്യങ്ങളിലും മൾട്ടിപ്പിൾ കോംപ്ലെക്സ് ജെനെറിക്കുകൾ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു. ഓഹരി ഇന്ന് 5.17 ശതമാനം നേട്ടത്തിൽ 660.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News