സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 17,700 ന് അടുത്ത്

 ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 300 പോയിന്റിലധികം ഉയര്‍ന്നു. ആഗോള വിപണികളിലെ ട്രെന്‍ഡിനനുസരിച്ച് ബാങ്കിംഗ്, ഫിനാന്‍സ്, മെറ്റല്‍ ഓഹരികളില്‍ ഉണ്ടായ നേട്ടങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്. തുടക്കത്തിൽ സെന്‍സെക്‌സ് 305.74 പോയിന്റ് ഉയര്‍ന്ന് 59,391.17 ലെത്തിയിരുന്നു. നിഫ്റ്റി 85.05 പോയിന്റ് ഉയര്‍ന്ന് 17,690 ലും. രാവിലെ 11.30  നു സെൻസെക്സ് 145 പോയിന്റ് ഉയർന്നു 59,235 ലും നിഫ്റ്റി 45 പോയിന്റ് ഉയർന്നു 17,645 ലും തുടരുകയാണ്. ടാറ്റ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, […]

Update: 2022-08-25 01:39 GMT
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 300 പോയിന്റിലധികം ഉയര്‍ന്നു. ആഗോള വിപണികളിലെ ട്രെന്‍ഡിനനുസരിച്ച് ബാങ്കിംഗ്, ഫിനാന്‍സ്, മെറ്റല്‍ ഓഹരികളില്‍ ഉണ്ടായ നേട്ടങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്.
തുടക്കത്തിൽ സെന്‍സെക്‌സ് 305.74 പോയിന്റ് ഉയര്‍ന്ന് 59,391.17 ലെത്തിയിരുന്നു. നിഫ്റ്റി 85.05 പോയിന്റ് ഉയര്‍ന്ന് 17,690 ലും.
രാവിലെ 11.30 നു സെൻസെക്സ് 145 പോയിന്റ് ഉയർന്നു 59,235 ലും നിഫ്റ്റി 45 പോയിന്റ് ഉയർന്നു 17,645 ലും തുടരുകയാണ്.
ടാറ്റ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് മുതലായ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് നേരിയ നഷ്ടത്തിലാണ്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാറിന്റെ അഭിപ്രായത്തില്‍ 'ആഗോളതലത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഇന്ത്യന്‍ വിപണിയുടെ പ്രതിരോധം പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചാണ്: ഒന്ന്, സമ്പദ്വ്യവസ്ഥയിലെ ശക്തമായ വളര്‍ച്ച, രണ്ട്, ഡോളറിന്റെ മൂല്യം ഉയരുമ്പോളും വിദേശ നിക്ഷേപത്തിന്റെ സ്ഥിരമായ ഒഴുക്ക്.'
ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളില്‍ മിഡ് സെഷന്‍ ഡീലുകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വാള്‍സ്ട്രീറ്റ് ബുധനാഴ്ച നേട്ടത്തില്‍ അവസാനിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 54.13 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 59,085.43 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 27.45 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 17,604.95 നിലയിലെത്തി. ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഉയര്‍ന്ന് ബാരലിന് 101.68 ഡോളറിലെത്തി.
വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 23.19 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
Tags:    

Similar News