ഇറ്റാലിയൻ നിക്ഷേപം: ടിറ്റഗഡ് വാഗൺസ് 2 ശതമാനം നേട്ടത്തിൽ

ടിറ്റഗഡ് വാഗൺസ് ഓഹരികൾ ഇന്ന് 5.11 ശതമാനം ഉയർന്നു. ഇറ്റാലിയൻ ഗവൺമെൻറ് അവരുടെ നിക്ഷേപ സ്ഥാപനമായ ഇൻവിറ്റാലിയായിലൂടെ, കമ്പനിയുടെ ഉപസ്ഥാപനമായ ടിറ്റഗഡ് ഫയർമ സ്പാ യുടെ ഓഹരികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇറ്റാലിയൻ ഗവൺമെൻറ് ടിറ്റഗഡ് ഫയർമയുടെ 30.30 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക. ഇതിനായി 10 മില്യൺ യൂറോയാണ് നിക്ഷേപിക്കുക. ഇവരുടെ നിക്ഷേപത്തോടൊപ്പം, യുഎഇയിൽ നിന്നുള്ള ഹോക്ക് ഐ ഡിഎംസിസി പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് കമ്പനിയുടെ 13.64 ശതമാനം ഓഹരികൾ 4.5 മില്യൺ യൂറോയ്ക്കു […]

Update: 2022-09-12 09:37 GMT

ടിറ്റഗഡ് വാഗൺസ് ഓഹരികൾ ഇന്ന് 5.11 ശതമാനം ഉയർന്നു. ഇറ്റാലിയൻ ഗവൺമെൻറ് അവരുടെ നിക്ഷേപ സ്ഥാപനമായ ഇൻവിറ്റാലിയായിലൂടെ, കമ്പനിയുടെ ഉപസ്ഥാപനമായ ടിറ്റഗഡ് ഫയർമ സ്പാ യുടെ ഓഹരികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇറ്റാലിയൻ ഗവൺമെൻറ് ടിറ്റഗഡ് ഫയർമയുടെ 30.30 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക. ഇതിനായി 10 മില്യൺ യൂറോയാണ് നിക്ഷേപിക്കുക.

ഇവരുടെ നിക്ഷേപത്തോടൊപ്പം, യുഎഇയിൽ നിന്നുള്ള ഹോക്ക് ഐ ഡിഎംസിസി പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് കമ്പനിയുടെ 13.64 ശതമാനം ഓഹരികൾ 4.5 മില്യൺ യൂറോയ്ക്കു സ്വന്തമാക്കിയിട്ടുണ്ട്. കമ്പനിയിയുടെ നിലവിലെ ഓഹരി ഉടമകളും (ടിറ്റഗഡ് ബ്രിഡ്ജസ് ആൻഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്) 5.4 മില്യൺ യൂറോ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപം സർക്കാർ ഏജൻസിയുമായും, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുമായും കമ്പനി സമ്മതിച്ച നിക്ഷേപ കരാറിന്റെയും റീക്യാപിറ്റലൈസേഷൻ പദ്ധതിയുടെയും ഭാഗമാണ്.

ടിറ്റഗഡ് ഫയർമയുടെ 16.40 മില്യൺ യൂറോ മൂല്യമുള്ള 49.70 ശതമാനം ഓഹരികളാണ് ടിറ്റഗഡ് വാഗൺസും, ടിറ്റഗഡ് ബ്രിഡ്ജസ് ആൻഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡും നിലവിൽ കൈവശം വച്ചിരിക്കുന്നത്. ഓഹരി ഇന്ന് 164.50 രൂപ വരെ ഉയർന്നു. പിന്നീട് 1.85 ശതമാനം നേട്ടത്തിൽ 159.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News