ഏഷ്യന്‍ വിപണികളിലെ മോശം ട്രെന്‍ഡ്; സെന്‍സെക്‌സ് 200 പോയിന്റ് ഇടിവില്‍

മുംബൈ: ഏഷ്യന്‍ വിപണികളിലെ മോശം പ്രവണതകള്‍ക്കിടയില്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ആരംഭിച്ചു.  സെന്‍സെക്‌സ് 608.8 പോയിന്റ് ഇടിഞ്ഞ് 56,498.72 ലേക്കും, നിഫ്റ്റി 182 പോയിന്റ് താഴ്ന്ന് 16,825.40 ലേക്കും എത്തിയിരുന്നു. എന്നാല്‍, രാവിലെ 10.55 ഓടെ നഷ്ടം കുറയുകയും സെന്‍സെക്‌സ് 237.12 പോയിന്റ് താഴ്ച്ചയില്‍ 56,870.38 ലേക്കും, നിഫ്റ്റി 73 പോയിന്റ് നഷ്ടത്തില്‍ 16,934.45 ലേക്കും എത്തി. എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എച്ച്ഡിഎഫ്‌സി ബാങ്ക്, […]

Update: 2022-09-28 00:02 GMT
മുംബൈ: ഏഷ്യന്‍ വിപണികളിലെ മോശം പ്രവണതകള്‍ക്കിടയില്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ആരംഭിച്ചു.
സെന്‍സെക്‌സ് 608.8 പോയിന്റ് ഇടിഞ്ഞ് 56,498.72 ലേക്കും, നിഫ്റ്റി 182 പോയിന്റ് താഴ്ന്ന് 16,825.40 ലേക്കും എത്തിയിരുന്നു. എന്നാല്‍, രാവിലെ 10.55 ഓടെ നഷ്ടം കുറയുകയും സെന്‍സെക്‌സ് 237.12 പോയിന്റ് താഴ്ച്ചയില്‍ 56,870.38 ലേക്കും, നിഫ്റ്റി 73 പോയിന്റ് നഷ്ടത്തില്‍ 16,934.45 ലേക്കും എത്തി.
എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നഷ്ടം നേരിട്ടത്.
സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ റെഡ്ഡീസ്, പവര്‍ ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോംകോംഗ് എന്നീ വിപണികള്‍ കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
യുഎസ് വിപണികള്‍ ഇന്നലെ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
' വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അടുത്തിടെ പ്രാദേശിക ഓഹരികളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് ഇത് വിപണിയുടെ താല്‍പര്യങ്ങളെ തളര്‍ത്തുന്നുണ്ട്.
വെള്ളിയാഴ്ച്ച പുറത്തു വരാനിരിക്കുന്ന സെപ്റ്റംബര്‍ മാസത്തെ പണനയ അവലോകന കമ്മിറ്റിയുടെ പ്രതികരണങ്ങള്‍ക്കായാണ് വിപണി ആകംക്ഷയോടെ കാത്തിരിക്കുന്നത്,' മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് അനലിസ്റ്റ്ും, സീനിയര്‍ വൈസ് പ്രസിഡന്റുമായ പ്രശാന്ത് തപ്‌സെ പറഞ്ഞു.
ഇന്നലെ സെന്‍െസക്‌സ് 37.70 പോയിന്റ് ഇടിഞ്ഞ് 57,107.52 ലും, നിഫ്റ്റി 8.90 പോയിന്റ് താഴ്ന്ന് 17,007.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.25 ശതമാനം താഴ്ന്ന് 85.19 ഡോളറായി.
ഓങരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,823.96 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.
Tags:    

Similar News