ഐടി, ഓട്ടോ ഓഹരികളില്‍ മുന്നേറ്റം; സെന്‍സെക്സ് നേട്ടത്തില്‍
- എച്ച്‍ഡിഎഫ്‍സി ഇരട്ടകളിലും ഇന്‍ഫോസിസിലും മികച്ച വാങ്ങല്‍
- സെന്‍സെക്സ് കഴിഞ്ഞ മൂന്നു സെഷനുകളും അവസാനിപ്പിച്ചത് നഷ്ടത്തില്‍
- തുടക്ക വ്യാപാരത്തില്‍ നിഫ്റ്റിയും നേട്ടത്തില്‍
ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് (ചൊവ്വാഴ്ച) തുടക്ക വ്യാപാരത്തിൽ മുന്നേറി. വിപണിയിലെ പ്രമുഖരായ എച്ച്‍ഡിഎഫ്‍സി ഇരട്ടകളിലും ഇന്‍ഫോസിസിലും രേഖപ്പെടുത്തുന്ന ശക്തമായ വാങ്ങലാണ് സൂചികകളിലെ മുന്നോട്ടെത്തിച്ച ഒരു പ്രധാന ഘടകം. ഏഷ്യന്‍ വിപണികളില്‍ പൊതുവേ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 235.52 പോയിന്റ് ഉയർന്ന് 63,205.52 ലെത്തി. എൻഎസ്ഇ നിഫ്റ്റി 72.4 പോയിന്റ് ഉയർന്ന് 18,763.60ൽ എത്തി.
സെൻസെക്‌സില്‍, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടത്തില്‍ വ്യാപാരം നടത്തുമ്പോള്‍ ടൈറ്റൻ, ഇൻഡസ്‌ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, മാരുതി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് .സിയോളും ടോക്കിയോയും താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.47 ശതമാനം ഉയർന്ന് ബാരലിന് 74.53 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച 409.43 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ചതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
തിങ്കളാഴ്ചത്തെ മങ്ങിയ വ്യാപാരത്തിൽ, ബിഎസ്ഇ ബെഞ്ച്മാർക്ക് 9.37 പോയിന്റ് അല്ലെങ്കിൽ 0.01 ശതമാനം ഇടിഞ്ഞ് 62,970 ൽ എത്തി, അതിന്റെ മൂന്നാം ദിവസത്തെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 25.70 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 18,691.20 ൽ എത്തി.
