ഓഹരി കടം നല്‍കാം, വാങ്ങാം

ഇടപാട് അന്തിമമാക്കുന്നതിന് വില്‍പ്പന കരാറോ, വായ്പാ കരാറോ പൂര്‍ത്തിയാക്കണം. നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് കടം വാങ്ങുന്നവര്‍ ഓഹരികളുടെ മൊത്തം വിലയുടെ 100 ശതമാനവും ഈടായി നല്‍കണം.

Update: 2022-01-14 06:04 GMT
story

വില്‍പ്പനക്കാരന് (traders) സ്വന്തമല്ലാത്ത ഓഹരികള്‍ കടമെടുക്കാനോ, സ്വന്തം ഓഹരികള്‍ കടം നല്‍കാനോ പറ്റുന്ന സംവിധാനമാണ് സ്റ്റോക്ക്...

വില്‍പ്പനക്കാരന് (traders) സ്വന്തമല്ലാത്ത ഓഹരികള്‍ കടമെടുക്കാനോ, സ്വന്തം ഓഹരികള്‍ കടം നല്‍കാനോ പറ്റുന്ന സംവിധാനമാണ് സ്റ്റോക്ക് ലെന്‍ഡിംഗും, ബോറോയിംഗും. ഇതിന് ഒരു നിശ്ചിത പലിശ നിരക്കും, കാലാവധിയും ഉണ്ട്. ബ്രോക്കര്‍മാരും, ഡീലര്‍മാരും തമ്മിലുള്ള ഇടപാടുകളാണ് ലെന്‍ഡിംഗും ബോറോയിംഗും. വ്യക്തിഗത നിക്ഷേപകര്‍ നേരിട്ട് ഇതില്‍ പങ്കാളികളാകുന്നില്ല.

സാമ്പത്തിക നിക്ഷേപങ്ങളായ ഓഹരികള്‍ കടം കൊടുത്ത് അധിക വരുമാനം നേടുന്നവരാണ് കടം കൊടുക്കുന്നവര്‍ (lenders). വിവിധ വിപണികളില്‍ നിന്ന് ഇടനിലവ്യാപാരത്തിനായോ,ഷോര്‍ട്ട് സെല്ലിംഗിനോ (ഒരു ഓഹരിയുടെ അല്ലെങ്കില്‍ സെക്യൂരിറ്റിയുടെ വില ഇടിവിനെ കുറിച്ച് ഊഹിക്കുന്ന (speculates) ഒരു നിക്ഷേപമോ, വ്യാപാര തന്ത്രമോ ആണ് ഷോര്‍ട്ട് സെല്ലിംഗ്. (short selling) ഓഹരികള്‍ കടം വാങ്ങുന്നവരാണ് ബോറോവേഴ്‌സ്.

ഇടപാട് അന്തിമമാക്കുന്നതിന് വില്‍പ്പന കരാറോ, വായ്പാ കരാറോ പൂര്‍ത്തിയാക്കണം. നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് കടം വാങ്ങുന്നവര്‍ ഓഹരികളുടെ മൊത്തം വിലയുടെ 100 ശതമാനവും ഈടായി നല്‍കണം.

 

Tags:    

Similar News