400 കോടി രൂപയുടെ നിക്ഷേപം പദ്ധതിയുമായി യൂണികോണ്‍ ഫണ്ട്

400 കോടിയിലധികം രൂപ നിക്ഷേപിച്ച് പുതുവര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം ഇരട്ടിയാക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നതായി യൂണികോണ്‍സ് ആക്‌സിലറേറ്റര്‍ ഫണ്ട്. 2021 ല്‍ 101 ഡീലുകളിലായി 240 കോടി രൂപ കമ്പനി നിക്ഷേപിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2021 ല്‍ ഞങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ ആഗോളതലത്തില്‍ 150 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനും പദ്ധതിയിടുന്നു. ഏകദേശം 400 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് ഫണ്ട് ദാതാവിലൊരാളായ അപ്പോര്‍വ രഞ്ജന്‍ ശര്‍മ്മ അറിയിച്ചു. ആശയങ്ങളെയും പ്രാരംഭത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളേയും പിന്തുണയ്ക്കുന്ന ആക്‌സിലറേറ്റര്‍ ഫണ്ടാണ് […]

Update: 2022-01-15 05:37 GMT

400 കോടിയിലധികം രൂപ നിക്ഷേപിച്ച് പുതുവര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം ഇരട്ടിയാക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നതായി യൂണികോണ്‍സ് ആക്‌സിലറേറ്റര്‍ ഫണ്ട്. 2021 ല്‍ 101 ഡീലുകളിലായി 240 കോടി രൂപ കമ്പനി നിക്ഷേപിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

2021 ല്‍ ഞങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ ആഗോളതലത്തില്‍ 150 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനും പദ്ധതിയിടുന്നു. ഏകദേശം 400 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് ഫണ്ട് ദാതാവിലൊരാളായ അപ്പോര്‍വ രഞ്ജന്‍ ശര്‍മ്മ അറിയിച്ചു. ആശയങ്ങളെയും പ്രാരംഭത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളേയും പിന്തുണയ്ക്കുന്ന ആക്‌സിലറേറ്റര്‍ ഫണ്ടാണ് 9 യൂണികോണ്‍സ്. എന്നാല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭ ഓഹരി വില്‍പന സൃഷ്ടിച്ച അവസരങ്ങള്‍ കണക്കിലെടുത്ത്, സീരീസ് ബി, സി വിഭാഗത്തിലുള്ള ബിസിനസുകളിലും നിക്ഷേപിക്കാന്‍ തുടങ്ങിയതായി ശര്‍മ്മ പറഞ്ഞു.

യൂണികോണ്‍ ഫണ്ടിന്റെ ആദ്യ പ്രവര്‍ത്തന വര്‍ഷമായ 2020 ല്‍ ഡീലുകളുടെ എണ്ണം 32 ആയിരുന്നു. ഇത് 2021 ല്‍ 101 ആയി വര്‍ദ്ധിച്ചു.

ഒന്നിലധികം ശതകോടീശ്വരന്മാരും പങ്കാളികളും ചേര്‍ന്ന് 100 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചതോടെ 2021 ല്‍ കമ്പനിയ്ക്ക് 30 ന് അടുത്ത് ഇടപാടുകള്‍ നടത്താനായി. കൂടാതെ ഒന്നിലധികം കമ്പനി വി സി മാര്‍, യൂണികോണ്‍ സ്ഥാപകര്‍, ഉയര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ ചേര്‍ന്ന് 10 തവണ സഹ നിക്ഷേപം നടത്തി.

Tags:    

Similar News