വിപണിയിലെ ഇടിവ് തുടർന്നേക്കാം
ഉയരുന്ന എണ്ണ വിലയും പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ വിപണിയുടെ തളർച്ച ഇന്നും തുടരാനാണ് സാധ്യത. ഉയരുന്ന അമേരിക്കൻ പണപ്പെരുപ്പം ബോണ്ട് യീൽഡിന്റെ വർധനവിലേക്ക് നയിച്ചു. ഇത് വ്യാപാരികൾക്ക് തിരിച്ചടിയായി. അമേരിക്കൻ വിപണിയിൽ കനത്ത വിൽപ്പന തുടരുന്നു. ഡൗ ജോൺസ് 0.96%, S&P 500 0.97%, നാസ് ഡാക് 1.15% ഇടിഞ്ഞു. രണ്ട് ദിവസത്തെ തകർച്ച കാരണം ഇന്ത്യൻ വിപണിയിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ നഷ്ടം ഇടപാടുകാർക്കുണ്ടായി എന്ന് വിലയിരുത്തപ്പെടുന്നു. […]
ഉയരുന്ന എണ്ണ വിലയും പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ വിപണിയുടെ തളർച്ച ഇന്നും തുടരാനാണ് സാധ്യത.
ഉയരുന്ന അമേരിക്കൻ പണപ്പെരുപ്പം ബോണ്ട് യീൽഡിന്റെ വർധനവിലേക്ക് നയിച്ചു. ഇത് വ്യാപാരികൾക്ക് തിരിച്ചടിയായി. അമേരിക്കൻ വിപണിയിൽ കനത്ത വിൽപ്പന തുടരുന്നു. ഡൗ ജോൺസ് 0.96%, S&P 500 0.97%, നാസ് ഡാക് 1.15% ഇടിഞ്ഞു.
രണ്ട് ദിവസത്തെ തകർച്ച കാരണം ഇന്ത്യൻ വിപണിയിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ നഷ്ടം ഇടപാടുകാർക്കുണ്ടായി എന്ന് വിലയിരുത്തപ്പെടുന്നു. കൺസ്യൂമർ ഗുഡ്‌സ് (FMCG), ഐ ടി, ധനകാര്യ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിട്ടു. എന്നാൽ ഓട്ടോ, മെറ്റൽസ് ഓഹരികൾക്ക് ആവശ്യക്കാരുണ്ടായിരുന്നു.
അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ദൈനംദിന നിഫ്റ്റി ചാർട്ടിൽ ഒരു 'ബെയറിഷ് ബെൽറ്റ് ഹോൾഡ്' രൂപപ്പെട്ടിട്ടുണ്ട്. അതായത്, തുടക്കം മുതൽ തന്നെ ഓഹരികൾ വിൽക്കാനുള്ള ഒരു പ്രവണതയാണിത്. കരടികൾ മേൽക്കൈ നേടുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.
രാവിലെ സിംഗപ്പൂർ എസ ജി എക്സ് നിഫ്റ്റി 30 പോയിന്റ് താഴ്ച്ചയിലാണ് ആരംഭിച്ചത്.
എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സെയിൽസ്- ട്രേഡിംഗ് ഹെഡ് എസ് ഹരിഹരന്റെ അഭിപ്രായത്തിൽ "ലാർജ് ക്യാപ് കമ്പനികളുടെ ഫലങ്ങൾ വിപണിയുടെ പ്രതീക്ഷകൾക്കനുസരിച്ചായിരുന്നു; എങ്കിലും അതിനോടുള്ള വിപണിയുടെ പ്രതികരണം വളരെ ദുർബലമായിരുന്നു. വിപണിയുടെ ശ്രദ്ധ വരും ദിവസങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ, ഹൗസിംഗ് മേഖലകൾക്ക് കേന്ദ്ര ബജറ്റിൽ ലഭിക്കാനിടയുള്ള നേട്ടങ്ങളിലേക്ക് തിരിഞ്ഞേക്കാം. കാരണം ഈ മേഖലകൾ അടുത്ത വർഷത്തെ പ്രധാന ധന വിനിയോഗ കേന്ദ്രങ്ങളായി മാറാം."
ശ്രദ്ധിക്കേണ്ട ഓഹരികൾ
ബജാജ് ഫിനാൻസ്, ടാറ്റാ എൽക്സി, വേദാന്ത, വോഡഫോൺ ഐഡിയ, അലോക് ഇൻഡസ്ട്രീസ്
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് ഹെഡ് ശ്രീകാന്ത് ചൗഹാൻ പറയുന്നത് വിപണി കരടികളുടെ പിടിയിലാണ് എന്നാണ്. "ദുർബലമായ ഏഷ്യൻ, യൂറോപ്യൻ വിപണികളിൽ നിന്ന് ലഭിച്ചിരുന്ന സൂചനകളും പ്രോഫിറ്റ് ബുക്കിംഗിലേക്ക് ഇടപാടുകാരെ നയിച്ചു. തത്ഫലമായി നിഫ്റ്റിയിൽ ബെയറിഷ് സൂചനകളാണ് രൂപപ്പെടുന്നത്. ഇത് വിപണിയെ കൂടുതൽ താഴ്ച്ചയിലേക്ക് നയിച്ചേക്കാം. വരും ദിവസങ്ങളിലും ഈ തളർച്ച തുടരാനാണ് സാധ്യത. ദിവസ വ്യാപാരികളെ സംബന്ധിച്ചിടത്തോളം 18,225-18,250 ൽ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. സൂചിക ഇവിടെ നിന്നും താഴേക്ക് പോയാൽ 18,050-18,020 വരെ എത്തിച്ചേരാം. കോൺട്ര വ്യാപാരികൾക്ക് 18,020 ൽ പ്രതീക്ഷയർപ്പിക്കാം. എന്നാൽ 17,980 ൽ സ്റ്റോപ്പ് ലോസ് പ്രയോഗിക്കണം."
കൊച്ചിയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 4,510 രൂപ (ജനുവരി 19).
ഡോളർ 74.43 രൂപ.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.1% ഉയർന്ന് ബാരലിന് 88.44 ഡോളർ.
ബിറ്റ് കോയിൻ 33,39,979 രൂപ (@ 7.15 am, വസിർ എക്സ്)
