യുഎസ് ഡോളറിനെതിരെ രൂപ 25 പൈസ ഉയര്‍ന്ന് 75.07-ല്‍

ഫെബ്രു. 16: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 75.07 എന്ന നിലയിലെത്തി. ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍, പ്രാദേശിക യൂണിറ്റ് ഗ്രീന്‍ബാക്കിനെതിരെ 75.24 ല്‍ ആരംഭിച്ചു. ഇത് കൂടിയത് 74.96, കുറഞ്ഞത് 75.24 എന്ന രീതിയില്‍ ഇന്‍ട്രാ-ഡേയ്ക്ക് സാക്ഷ്യം വഹിച്ചു. ഒടുവില്‍ മുമ്പ് അവസാനിച്ചതിനേക്കാള്‍ 25 പൈസ ഉയര്‍ന്ന് 75.07 എന്ന നിലയിലെത്തി. ചൊവ്വാഴ്ച രൂപയുടെ മൂല്യം അഞ്ച് സെഷനുകളിലായി തുടര്‍ച്ചയായി നഷ്ടമുണ്ടാക്കി ഒടുവിൽ 28 പൈസ […]

Update: 2022-02-16 06:01 GMT

ഫെബ്രു. 16: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 75.07 എന്ന നിലയിലെത്തി.

ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍, പ്രാദേശിക യൂണിറ്റ് ഗ്രീന്‍ബാക്കിനെതിരെ 75.24 ല്‍ ആരംഭിച്ചു. ഇത് കൂടിയത് 74.96, കുറഞ്ഞത് 75.24 എന്ന രീതിയില്‍ ഇന്‍ട്രാ-ഡേയ്ക്ക് സാക്ഷ്യം വഹിച്ചു. ഒടുവില്‍ മുമ്പ് അവസാനിച്ചതിനേക്കാള്‍ 25 പൈസ ഉയര്‍ന്ന് 75.07 എന്ന നിലയിലെത്തി.

ചൊവ്വാഴ്ച രൂപയുടെ മൂല്യം അഞ്ച് സെഷനുകളിലായി തുടര്‍ച്ചയായി നഷ്ടമുണ്ടാക്കി ഒടുവിൽ 28 പൈസ ഉയര്‍ന്ന് 75.32 ല്‍ ക്ലോസ് ചെയ്‌തിരുന്നു. .

ഇതിനിടെ ഉക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണത്തെ ശക്തമായിത്തന്നെ നേരിടാൻ യുഎസ് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Tags:    

Similar News