പിഎസിഎല്‍ കേസ്: നിക്ഷേപകർ അസല്‍ രേഖകള്‍ സമര്‍പ്പിക്കണെമന്ന് സെബി

ഡെല്‍ഹി: പേള്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന പിഎസിഎലിന്റെ അനധികൃത സ്‌കീമുകളിലെ നിക്ഷേപരോട് റീഫണ്ടിനായി അസല്‍ (ഒറിജിനല്‍) രജിസട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സെബി ആവശ്യപ്പെട്ടു. ജൂണ്‍ 30 വരെയാണ് കാലവധി നല്‍കിയിരിക്കുന്നത്. ക്ലെയിം പണം 10,001 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലുള്ളവരും അപേക്ഷകള്‍ പരിശോധിച്ച് ഉറപ്പിച്ച നിക്ഷേപകര്‍ക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളു. അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കുമെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടര്‍ മുംബൈയിലെ സെബിയുടെ ആസ്ഥാനത്തേക്ക് രജിസ്ട്രേഡ് പോസ്റ്റില്‍അസല്‍ രേഖകള്‍ കൈമാറണം. പിഎസിഎല്‍ ഗ്രൂപ്പിന്റെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാൻ സുപ്രീം കോടതി […]

Update: 2022-04-12 04:56 GMT
ഡെല്‍ഹി: പേള്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന പിഎസിഎലിന്റെ അനധികൃത സ്‌കീമുകളിലെ നിക്ഷേപരോട് റീഫണ്ടിനായി അസല്‍ (ഒറിജിനല്‍) രജിസട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സെബി ആവശ്യപ്പെട്ടു. ജൂണ്‍ 30 വരെയാണ് കാലവധി നല്‍കിയിരിക്കുന്നത്.
ക്ലെയിം പണം 10,001 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലുള്ളവരും അപേക്ഷകള്‍ പരിശോധിച്ച് ഉറപ്പിച്ച നിക്ഷേപകര്‍ക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളു. അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കുമെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടര്‍ മുംബൈയിലെ സെബിയുടെ ആസ്ഥാനത്തേക്ക് രജിസ്ട്രേഡ് പോസ്റ്റില്‍അസല്‍ രേഖകള്‍ കൈമാറണം.
പിഎസിഎല്‍ ഗ്രൂപ്പിന്റെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആര്‍ എം ലോധയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
കൃഷിയുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെയും പേരില്‍ പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചെന്നായിരുന്നു പിസിഎലിനെതിരായ കേസ്. 18 വര്‍ഷത്തിനിടെ അനധികൃത കൂട്ടായ നിക്ഷേപ പദ്ധതികളിലൂടെ (സിഐഎസ്) 60,000 കോടി രൂപ സമാഹരിച്ചതായി സെബി കണ്ടെത്തി.
നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം തിരികെ നല്‍കുന്നതില്‍ 2015 ഡിസംബറില്‍ കമ്പനി പരാജയപ്പെട്ടിരുന്നു. അതിനാല്‍ പിഎസിഎലിന്റെയും, ഒമ്പത് പ്രൊമോട്ടര്‍മാരുടെയും ഡയറക്ടര്‍മാരുടെയും എല്ലാ ആസ്തികളും കണ്ടുകെട്ടാന്‍ സെബി ഉത്തരവിട്ടിരുന്നു.
2014 ഓഗസ്റ്റില്‍ പാസാക്കിയ ഉത്തരവില്‍ പണം തിരികെ നല്‍കാന്‍ പിഎസിഎല്ലിനോടും അതിന്റെ പ്രൊമോട്ടര്‍മാരോടും ഡയറക്ടര്‍മാരോടും സെബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓര്‍ഡര്‍ ലഭിച്ച തിയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് സ്‌കീമുകള്‍ അവസാനിപ്പിക്കാനും പണം തിരികെ നല്‍കാനും വീഴ്ച വരുത്തിയവരോട് നിര്‍ദ്ദേശിച്ചു.
Tags:    

Similar News