ടാർസൺസ് പ്രോഡക്ട് ഓഹരികൾ വാങ്ങാം: ഏഡെൽവെയ്‌സ്
കമ്പനി: ടാർസൺസ് പ്രോഡക്ട് ലിമിറ്റഡ് ശുപാർശ: വാങ്ങുക (Buy) നിലവിലെ വിപണി വില: 822.80 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡെൽവെയ്‌സ് ഫിനാഷ്യൽ സർവ്വീസസ് ടാർസൺസ് 25 ശതമാനത്തോളം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുൻ നിര പ്ലാസ്റ്റിക് ലാബ് വെയർ കമ്പനിയാണ്. ഉയർന്ന ഗുണ നിലവാരമുള്ളതും, ചെലവ് കുറഞ്ഞതുമായ പ്ലാസ്റ്റിക് ലാബ് വെയറുകളാണ് കമ്പനി നിർമിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും വിപണി വിഹിതം പിടിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തങ്ങൾക്ക് ഇന്ത്യയിലുടനീളം 50 അംഗങ്ങളുള്ള സെയിൽസ് ടീമും 141 വിതരണക്കാരുമുണ്ട്. ഈ […]
കമ്പനി: ടാർസൺസ് പ്രോഡക്ട് ലിമിറ്റഡ്
ശുപാർശ: വാങ്ങുക (Buy)
നിലവിലെ വിപണി വില: 822.80 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡെൽവെയ്‌സ് ഫിനാഷ്യൽ സർവ്വീസസ്
ടാർസൺസ് 25 ശതമാനത്തോളം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുൻ നിര പ്ലാസ്റ്റിക് ലാബ് വെയർ കമ്പനിയാണ്. ഉയർന്ന ഗുണ നിലവാരമുള്ളതും, ചെലവ് കുറഞ്ഞതുമായ പ്ലാസ്റ്റിക് ലാബ് വെയറുകളാണ് കമ്പനി നിർമിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും വിപണി വിഹിതം പിടിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തങ്ങൾക്ക് ഇന്ത്യയിലുടനീളം 50 അംഗങ്ങളുള്ള സെയിൽസ് ടീമും 141 വിതരണക്കാരുമുണ്ട്. ഈ പാദത്തിൽ കമ്പനി 301 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. ഭാവിലെ വളർച്ചയ്ക്കുള്ള അടിസ്ഥാനമാണ് ഇതെന്ന് മാനേജ്‌മെന്റ് കരുതുന്നു.
2025 ഓടു കൂടി കമ്പനിയുടെ വരുമാനം 500 കോടി രൂപയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻകൂട്ടി പദ്ധതിയിട്ടിട്ടുള്ള മൂലധനച്ചെലവുൾപ്പെടെ, മുഴുവൻ ശേഷിയും ഉപയോഗിച്ച്, 2026-27 സാമ്പത്തിക വർഷത്തിൽ 650-700 കോടി രൂപ വരെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു. ആഭ്യന്തര വരുമാനവും, കയറ്റുമതി വരുമാനവും ഒരേ നിരക്കിൽ വളരുമെന്നതിനാൽ, കയറ്റുമതിയിൽ നിന്നുള്ള വിഹിതം നിലവിലെ നിലയിൽത്തന്നെ തുടരുമെന്നും കമ്പനി വിശ്വസിക്കുന്നു. ചെലവിലുള്ള വർധന പ്രതികൂലമാണെങ്കിലും, പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം മാർജിൻ നിയന്ത്രിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പോളിമറൈസ് ചെയിൻ റിയാക്ഷൻ (പിസിആർ) പ്രോഡക്ടിലും, സെൽ കൾച്ചർ പ്രോഡക്ടിലും ചുവടു വെയ്ക്കുന്നതോടെ നിലവിലുള്ള ഉത്പന്നങ്ങളോടൊപ്പം കമ്പനിയ്ക്ക് കൂടുതൽ ലാഭമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ആഭ്യന്തര പ്ലാസ്റ്റിക് ലാബ് വെയർ വിപണിയിൽ 16 ശതമാനത്തോളം വളർച്ചയുണ്ടാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങളും, വിശാല വിതരണ ശൃംഖലയും, കുറഞ്ഞ വിലയുമുള്ള മറ്റു കമ്പനികൾ ഈ രംഗത്തുണ്ടെങ്കിലും അവരേക്കാൾ ടാർസൺസ് മികച്ചു തന്നെയാണ് നിൽക്കുന്നത്. ഇത്തരമൊരു വിപണിയിൽ ബിസിനസ്സ് വളർത്തിക്കൊണ്ടുവരുന്നത് ശ്രമകരമായ ദൗത്യമാണ്. എന്നിരുന്നാലും, ഒരിക്കൽ നിലവിൽ വന്നു കഴിഞ്ഞാൽ, ശക്തമായ വിതരണ ശൃംഖല ബിസിനസ് വളർച്ച ത്വരിതപ്പെടുത്തും.
ടാർസൺസ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനും, അത് കയറ്റുമതി ചെയ്യുന്നതിനും പദ്ധതിയിടുന്നുണ്ട്. ഇത് വരും വർഷങ്ങളിൽ കമ്പനിയുടെ വരുമാനം വർധിപ്പിക്കും. ഈ മേഖലയിലെ മറ്റു കമ്പനികളെ അപേക്ഷിച്ച്, മികച്ച പ്രവർത്തന ലാഭവും, വളർച്ചയും, ഉയർന്ന ലാഭക്കണക്കുകളുമാണ് ടാർസൺസ് സ്ഥിരമായി റിപ്പോർട്ട് ചെയുന്നത്.
(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)
