540 കോടി രൂപയുടെ ഓര്‍ഡര്‍: എംടിഎആര്‍ ടെക്‌നോളജീസ് ഓഹരികള്‍ക്ക് കുതിപ്പ്

സിവില്‍ ന്യൂക്ലിയര്‍ പവര്‍ ഉള്‍പ്പെടെയുള്ള ക്ലീന്‍ എനര്‍ജി വിഭാഗത്തില്‍ നിന്നും 540 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് എംടിഎആര്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയിൽ ഏകദേശം ആറ് ശതമാനം ഉയർന്നു. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ക്ലീന്‍ എനര്‍ജി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്ന് കമ്പനി പറഞ്ഞു. വ്യാപാരത്തുടക്കത്തില്‍ 1,634.85 രൂപയായിരുന്ന ഓഹരി വില വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1708.50 രൂപയിലേക്ക് എത്തിയിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില 4.30 ശതമാനം നേട്ടത്തിൽ 1,682.05 രൂപയായി. രണ്ടാഴ്ച്ചയിലെ ശരാശരി വ്യാപാരം 0.17 ലക്ഷം […]

Update: 2022-09-15 09:30 GMT

സിവില്‍ ന്യൂക്ലിയര്‍ പവര്‍ ഉള്‍പ്പെടെയുള്ള ക്ലീന്‍ എനര്‍ജി വിഭാഗത്തില്‍ നിന്നും 540 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് എംടിഎആര്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയിൽ ഏകദേശം ആറ് ശതമാനം ഉയർന്നു. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ക്ലീന്‍ എനര്‍ജി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്ന് കമ്പനി പറഞ്ഞു.

വ്യാപാരത്തുടക്കത്തില്‍ 1,634.85 രൂപയായിരുന്ന ഓഹരി വില വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1708.50 രൂപയിലേക്ക് എത്തിയിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില 4.30 ശതമാനം നേട്ടത്തിൽ 1,682.05 രൂപയായി. രണ്ടാഴ്ച്ചയിലെ ശരാശരി വ്യാപാരം 0.17 ലക്ഷം ഓഹരികളുടേതായിരുന്നെങ്കില്‍ ഇന്ന് ബിഎസ്ഇ യില്‍ 0.22 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍ക്കായി മിഷന്‍ ക്രിട്ടിക്കല്‍ പ്രിസിഷന്‍ ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പ്രിസിഷന്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് എംടിഎആര്‍ ടെക്‌നോളജീസ്.

Tags:    

Similar News