ഐടി, ധനകാര്യ ഓഹരികളിലെ മുന്നേറ്റം; ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍

  • രാവിലെ 11.24 ന് സെന്‍സെക്‌സ് 125.66 പോയിന്റ് ഉയര്‍ന്ന് 61,067.33 ലും, നിഫ്റ്റി 27.30 പോയിന്റ് വര്‍ധിച്ച് 18,145.85 ലുമാണ് വ്യാപാരം നടത്തുന്നത്.

Update: 2023-01-24 06:00 GMT

മുംബൈ:ആഗോള വിപണികളിലെ മുന്നേറ്റവും, ഐടി, ധനകാര്യ ഓഹരികളിലെ മികച്ച പ്രകടനവും മൂലം ചൊവ്വാഴ്ച്ചയും നേട്ടത്തില്‍ ആരംഭിച്ച് വിപണി. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 273.27 പോയിന്റ് വര്‍ധിച്ച് 61,214.94 ലും നിഫ്റ്റി 66.07 പോയിന്റ് നേട്ടത്തില്‍ 18,185.25 ലുമെത്തി. സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 61,266.06 ലേക്ക് എത്തിയിരുന്നുരാവിലെ 11.24 ന് സെന്‍സെക്‌സ് 125.66 പോയിന്റ് ഉയര്‍ന്ന് 61,067.33 ലും, നിഫ്റ്റി 27.30 പോയിന്റ് വര്‍ധിച്ച് 18,145.85 ലുമാണ് വ്യാപാരം നടത്തുന്നത്.

ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സേര്‍വ്, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, മാരുതി എന്നീ ഓഹരികള്‍ ലാഭത്തിലാണ്. പവര്‍ ഗ്രിഡ്, അള്‍ട്രാടെക്ക് സിമന്റ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

'യുഎസ് വിപണിയിലെ മികച്ച മുന്നേറ്റം ആഗോള വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. യുഎസ് സമ്പദ്‌വ്യവസ്ഥ നിലവിലെ പ്രക്ഷുബ്ധ സാഹപര്യങ്ങളെ മറികടക്കുമെന്നുള്ള പ്രതീക്ഷകള്‍ വര്‍ധിക്കുന്നുണ്ട്, വിപണിയും ഇതിനോട് പ്രതികരിക്കുന്നുണ്ട്' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. ജനുവരിയില്‍ ഇതുവരെ എസ്ആന്‍ഡ്പി 500 5.12 ശതമാനം ഉയര്‍ന്നു. 'ടെക് ഓഹരി സൂചികയായ നാസ്ഡാക് 8.5 ശതമാനം വര്‍ധിച്ചത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും നേട്ടമാണ്. വിപണിയിലെ ഈ നേട്ടം ബജറ്റിന് മുന്നോടിയായുള്ള മുന്നേറ്റത്തിന് അനുകൂലമാണെന്നും,' വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

യുഎസ് വിപണിയിലെ മുന്നേറ്റം ഏഷ്യന്‍ വിപണികളിലെ ഉയര്‍ച്ചയ്ക്കും കാരണമായി. ടോക്കിയോയിലെ നിക്കി 225 സൂചിക 1.72 ശതമാനവും, ഹോങ്കോങിലെ ഹാങ്‌സെങ് സൂചിക 1.82 ശതമാനവും ഉയര്‍ന്നു. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തിങ്കളാഴ്ച 219.87 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News