ബേസിലിക് ഫ്ലൈ സ്റ്റുഡിയോക്ക് 179% പ്രീമിയത്തിൽ അരങ്ങേറ്റം

  • രത്‌നവീർ പ്രിസിഷൻ എഞ്ചിനീയറിംഗിന്‍റെ ലിസ്റ്റിംഗ് 30% പ്രീമിയത്തിൽ
  • റിഷഭ് ഇൻസ്ട്രുമെന്റ്‌സിന് 4.3% പ്രീമിയത്തിൽ ലിസ്റ്റിംഗ്

Update: 2023-09-11 06:23 GMT

എൻഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ഓഹരികൾ ഇന്ന് 271 രൂപയിൽ ലിസ്റ്റ് ചെയ്തു. ഐ‌പി‌ഒ വിലയായ 97 രൂപയില്‍ നിന്ന് വില 179 ശതമാനം ഉയർന്നു.

ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ഐ‌പി‌ഒ സെപ്റ്റംബർ 1-നാണ് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നത്, ഓഫർ സെപ്റ്റംബർ 5 ന് അവസാനിച്ചു. 286.61 മടങ്ങ് അപേക്ഷകളാണ് ഐപിഒയില്‍ വന്നത്. 50.96 ലക്ഷം ഓഹരികളുടെ ഇഷ്യു വലുപ്പമാണ് ഉണ്ടായിരുന്നത് എങ്കില്‍, 146.06 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ വന്നു.

വിഷ്വൽ ഇഫക്‌ട് (വിഎഫ്എക്‌സ്) സ്റ്റുഡിയോ ഓപ്പറേറ്ററായ കമ്പനി ഹൈദരാബാദിലും സേലത്തും സ്‍റ്റുഡിയോകള്‍ സ്ഥാപിക്കുന്നതിനും ചെന്നൈയിലും പൂനെയിലും നിലവിലുള്ള സൗകര്യങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനും തുക ഉപയോഗിക്കും.

കമ്പനിയുടെ ഓഹരികൾ 271 രൂപയിൽ നിന്ന് 5 ശതമാനം കൂടി ഉയർന്ന് 284.55 രൂപയിലാണ് (09-11-2023,11:25) വ്യാപാരം നടക്കുന്നത് .

രത്‌നവീർ പ്രിസിഷൻ എഞ്ചിനീയറിംഗ് 30% പ്രീമിയത്തിൽ ലിസ്റ്റിംഗ്

രത്‌നവീർ പ്രിസിഷൻ എഞ്ചിനീയറിംഗിന്റെ ഓഹരികൾ  ഇന്ന് (11-09-2023) വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ഐപിഒ വിലയായ 98 രൂപയെക്കാൾ 30 ശതമാനം പ്രീമിയത്തോടെ 128 രൂപയ്ക്കായിരുന്നു ലിസ്റ്റിംഗ്.

165 കോടി രൂപയുടെ ഐപിഒ-യുടെ അവസാന ദിവസത്തെ കണക്കനുസരിച്ച്  94 മടങ്ങ് സബ്‍സ്ക്രിപ്ഷനാണ് നടന്നത്. പുതിയ ഇഷ്യൂവിൽ നിന്നുള്ള തുക കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കും. സ്റ്റെയിൻലെസ് സ്റ്റീൽ ഉൽപ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ഫിനിഷ്ഡ് ഷീറ്റുകൾ, വാഷറുകൾ, സോളാർ റൂഫിംഗ് ഹുക്കുകൾ, പൈപ്പുകൾ, ട്യൂബുകൾ എന്നിവ നിർമിക്കുന്നു.

റിഷഭ് ഇൻസ്ട്രുമെന്റ്‌സ് 4.3% പ്രീമിയത്തിൽ ലിസ്റ്റിംഗ്

റിഷഭ് ഇൻസ്ട്രുമെന്റ്‌സ് ഓഹരികളും ഇന്ന് എക്‌സ്‌ചേഞ്ചുകളിൽ അരങ്ങേറ്റം നടത്തി. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) 460.05 രൂപയിലാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇഷ്യു വിലയായ 441 രൂപയിൽ നിന്ന് 4.3 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റിംഗ്.

ലിസ്റ്റിംഗിന് ശേഷം, ഓഹരികൾ 1.49 ശതമാനം (09-11-2023,11:25) ഇടിഞ്ഞു എൻഎസ്ഇയിൽ 453.20 രൂപയിൽ വ്യാപാരം നടക്കുന്നു

ഇലക്ട്രിക്കൽ ഓട്ടോമേഷൻ, മീറ്ററിംഗ്, പ്രിസിഷൻ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇത്. 

Tags:    

Similar News