മുന്‍സിപ്പല്‍ ബോണ്ടുകള്‍ക്കായി ഡാറ്റ ബേസ് അവതരിപ്പിച്ചു

Update: 2023-01-23 07:37 GMT


മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി മുന്‍സിപ്പല്‍ ബോണ്ടുകള്‍ക്കായി ഡാറ്റ ബേസ് അവതരിപ്പിച്ചു. സ്‌കൂളുകള്‍, ഹൈവേ എന്നിവയുടെ നിര്‍മാണം പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കാവശ്യമായ മൂലധനം സ്വരൂപിക്കുന്നതിന് സംസ്ഥാനങ്ങള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന ഡെബ്റ്റ് സെക്യുരിറ്റികളാണ് മുന്‍സിപ്പല്‍ ബോണ്ടുകള്‍.

ബോണ്ട് വിപണികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് മുന്‍സിപ്പല്‍ ബോണ്ട്, മുന്‍സിപ്പല്‍ ഫിനാന്‍സ് എന്നിവയിലുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് സെബി ജനുവരി 21, 22 തിയ്യതികളില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.

ഡെല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ഇതുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍,സ്റ്റോക്ക് എക്‌സ്‌ചേയ്ഞ്ച്,ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി, തുടങ്ങിന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ മേഖലയില്‍ മുന്‍സിപ്പല്‍ ബോണ്ടുകളുടെ അനിവാര്യതയെക്കുറിച്ച് സെബിയുടെ ചെയര്‍മാന്‍ മദാബി പുരി സംസാരിച്ചു.


Tags:    

Similar News