ഇഎംഎസ് ഇഷ്യൂവിനു തുടക്കം; പ്രൈസ് ബാന്‍ഡ് 200 - 211 രൂപ
- സെപ്റ്റംബർ 12ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 200 -211 രൂപ
- സെപ്റ്റംബർ 21ന് ലിസ്റ്റ് ചെയ്യും.
ജല, മലിനജല ശുദ്ധീകരണ മാനേജ്‌മെന്റ് കമ്പനിയായ ഇഎംഎസ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഇഷ്യുവിന് (ഐപിഒ) തുടക്കം. സെപ്റ്റംബർ എട്ടിന് തുടങ്ങിയ ഇഷ്യു 12ന് അവസാനിക്കും.
ഇഷ്യൂ വഴി 321.24 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിൽ 146.24 കോടി രൂപയുടെ പുതിയ ഇഷ്യൂവും 175 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 200 - 211 രൂപയാണ്. കുറഞ്ഞത് 70 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 21ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇഷ്യുവിന്റെ ലീഡ് മാനേജർ ഖംബട്ട സെക്യൂരിറ്റീസ് ലിമിറ്റഡ് ആണ്, രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡ് കമ്പനിയും.
പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഇഷ്യു തുക ഉപയോഗിക്കുക.
ഇഎംഎസ് ഇൻഫ്രാകോൺ എന്നറിയപ്പെട്ടിരുന്ന ഇഎംഎസ് ലിമിറ്റഡ്, ജല, മലിനജല ശേഖരണവും സംസ്കരണവും നിർമാർജന സേവനങ്ങളും, മലിനജല പരിഹാരങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, ജല-മാലിന്യ സംസ്കരണ പ്ലാന്റുകൾ, വൈദ്യുത പ്രസരണവും വിതരണവും, റോഡും അനുബന്ധ ജോലികളും, മലിനജല പദ്ധതികളുടെ പ്രവർത്തനവും പരിപാലനവും സർക്കാർ, അർധസർക്കാര്‍, മറ്റ് ഏജന്‍സികള്‍ തുടങ്ങിയവയ്ക്കായി ജലവിതരണ പദ്ധതി നടപ്പാക്കല്‍ തുടങ്ങി മേഖലകളില്‍ പ്രവർത്തിച്ചുവരുന്നു
