വിപണി കുതിപ്പ് തുടരുന്നു; സെൻസെക്സ് 60000 പോയിന്റ് കടന്നു

Update: 2023-03-06 10:28 GMT

കൊച്ചി: ആഗോള വിപണികളുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണികൾ ഇന്ന് തുടക്കം മുതൽ ഉയർച്ചയിൽ  തന്നെയായിരുന്നു. ഒടുവിൽ വിപണി അവസാനിക്കുമ്പോൾ സെൻസെക്സ് 415.49  പോയിന്റ് ഉയർന്നു 60,224.46 ലും നിഫ്റ്റി 117.10 പോയിന്റ് വർധിച്ചു  17711.45 ലും എത്തി. ബാങ്ക് നിഫ്റ്റിയും 99.05 പോയിന്റ് ഉയർന്ന് 41,350.40-ലാണ് അവസാനിച്ചത്.

നിഫ്റ്റി ഐ ടിയും ഓയിൽ ആൻഡ് ഗ്യാസും 1.00 ശതമാനത്തിലധികം ഉയർന്നപ്പോൾ റിയൽറ്റിയും പി എസ് യു ബാങ്കും താഴ്ചയിലേക്ക് പോയി. സിപ്ല 52 ആഴ്ചത്തെ ഏറ്റവും താഴ്ചയായ 869 05 പോയിന്റിലെത്തി.

നിഫ്റ്റി 50-ലെ 39 ഓഹരികൾ ഉയർന്നപ്പോൾ 10 എണ്ണം താഴ്ചയിലായിരുന്നു. ബജാജ് ഫിനാൻസ് വെള്ളിയാഴ്ചത്തെ അതെ നിലയിൽ തുടർന്നു.

നിഫ്റ്റിയിൽ ഇന്ന് അദാനി എന്റർപ്രൈസസ്, ടാറ്റ മോട്ടോർസ്, ഓ എൻ ജി സി, എൻ ടി പി സി, ,പവർ ഗ്രിഡ് എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, സിപ്ല, ബ്രിട്ടാനിയ, ടാറ്റ സ്റ്റീൽ, ജെ എസ ഡബ്ലിയു സ്റ്റീൽ ഹിൻഡാൽകോ എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി. 

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ജിയോജിത്ത് ഫൈനാൻഷ്യൽക്കയാണ് ജൂവല്ലേഴ്‌സ്, കേരള ആയുവേദിക് എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്ര ഉയർന്നപ്പോൾ പുറവങ്കരയും ശോഭയും നഷ്ടത്തിലായി..

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നു: മുൻ ആഴ്ചകളിൽ വിപണിയിൽ നിലനിന്നിരുന്ന പ്രധാന ആശങ്കകൾ ട്രഷറി യീൽഡുകളിലും യുഎസ് ഡോളറിലും വർദ്ധനവിന് കാരണമായ ആക്രമണാത്മക ഫെഡ് നയ നടപടിയെക്കുറിച്ചുള്ള ഭയവും അദാനിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളുമാണ്. ഇവയെല്ലാം ഇപ്പോൾ ബുള്ളുകൾക്ക് അനുകൂലമായി മാറിയിരിക്കുന്നു, കാരണം യുഎസ് ഉദ്യോഗസ്ഥർ കുത്തനെ നിരക്ക് വർദ്ധനയുടെ സാധ്യത കുറച്ചു, വരുമാനവും ഡോളർ സൂചികയും മിതമായ നിലയിലേക്ക് വരാനിടയുണ്ട്. കൂടാതെ, അദാനിയുടെ വിദേശ ബൾക്ക് ഡീൽ, എഫ്ഐഐ വാങ്ങൽ എന്നിവ മൂലം മെച്ചപ്പെട്ട വിപണി വികാരം തിരിച്ചു വരവിനു സഹായിച്ചു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -73.00 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നേരിയതോതിൽ ഉയർന്നിട്ടുണ്ട്.

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ഉയർച്ചയിലാണ്; ലണ്ടൻ ഫുട്‍സീ ഇന്ന് നഷ്ടത്തിലാണ് തുടക്കം.

വെള്ളിയാഴ്ച യുഎസ് സൂചികകളിൽ ഡൗ ജോൺസ്‌ 387.40 പോയിന്റും എസ് ആൻഡ് പി 326.02 പോയിന്റും നസ്‌ഡേക് 64.29 പോയിന്റും ഉയർച്ചയിലാണ് അവസാനിച്ചത്‌. 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 41,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,210 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 96 രൂപ കുറഞ്ഞ് 45,464 രൂപയായി. ഗ്രാമിന് 12 രൂപ കുറഞ്ഞ് 5,683 രൂപയായി. ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്.

എട്ട് ഗ്രാമിന് 80 പൈസ കുറഞ്ഞ് 573.60 രൂപയും ഗ്രാമിന് 10 പൈസ കുറഞ്ഞ് 71.70 രൂപയുമാണ് വിപണി വില.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 82.66 എന്ന നിലയിലെത്തി.

ക്രൂഡ് ഓയിൽ 0.56 ശതമാനം താഴ്ന്ന് ബാരലിന് 83.35 രൂപയായി. 

Tags:    

Similar News