60,000 -നു താഴെ തുടക്കം, വിപണിയിൽ അസ്ഥിരത തുടരുന്നു

Update: 2023-02-02 06:27 GMT

മുംബൈ: ആദ്യ ഘട്ട വ്യാപാരത്തിൽ നഷ്ടത്തോടെ തുടങ്ങിയെങ്കിലും ആഗോള വിപണികളിലെ പ്രവണതയും, വിദേശ നിക്ഷേപവും സൂചികകൾ തിരിച്ചു വരുന്നതിന്റെ സൂചന നൽകുന്നുണ്ട്.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 492.46 പോയിന്റ് ഇടിഞ്ഞ് 59,215.62 ലും നിഫ്റ്റി 170.35 പോയിന്റ് ഇടിഞ്ഞ് 17,445.95 ലുമെത്തിയിരുന്നു. 

എന്നാൽ, 11 .50 ന് സെൻസെക്സ് 175.49 പോയിന്റ് ഉയർന്നു 59,879.84 ലും നിഫ്റ്റി 10.05 പോയിന്റ് നേട്ടത്തിൽ 17,623.90 ലുമാണ് വ്യാപാരം ചെയുന്നത്.

സെൻസെക്സിൽ ബജാജ് ഫിനാൻസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് എന്നിവ നഷ്ടത്തിലാണ്.

ഐടിസി, അൾട്രാ ടെക്ക് സിമന്റ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടൈറ്റൻ, മാരുതി എന്നിവ ലാഭത്തിലാണ്

ഏഷ്യൻ വിപണിയിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തിലാണ്. '

ബുധനാഴ്ച യുഎസ് വിപണി നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

അദാനി എന്റർപ്രൈസസ്, ബുധനാഴ്ച എഫ് പിഒ വഴി സമാഹരിച്ച തുക നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. എഇഎല്ലിന്റെ ഓഹരികൾ 15 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

"യു എസ് വിപണിയിൽ മന്ദഗതിയിൽ കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ട്. പ്രതീക്ഷിച്ച പോലെ 25 ബേസിസ് പോയിന്റ് മാത്രം നിരക്കുയർത്തിയതും, കൂടുതൽ കർശനമായ തീരുമാനങ്ങൾ ഫെഡ് മീറ്റിംഗിൽ പ്രഖ്യാപിക്കാതിരുന്നതും ആഗോള വിപണികൾക്ക് അനുകൂലമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു. അദാനി ഓഹരികളിലെ തകർച്ച മൂലമുണ്ടായ വിപണിയിലെ ചാഞ്ചാട്ടം കുറച്ച് സമയത്തിന് ശേഷം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച സെൻസെക്സ് 158.18 പോയിന്റ് വർധിച്ച് 59,708.08 ലും നിഫ്റ്റി 45.85 പോയിന്റ് വർധിച്ച് 17,616.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.74 ശതമാനം ഉയർന്ന് ബാരലിന് 83.45 ഡോളറായി.

വിദേശ നിക്ഷേപകർ ബുധനാഴ്ച 1,785.21 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags:    

Similar News