നിഫ്റ്റി നഷ്‌ടത്തിൽ; സെൻസെക്സ് നേരിയ ഉയർച്ചയിലും

നിഫ്റ്റി മെറ്റൽ, ഫിനാൻഷ്യൽ സെർവീസസ്, ഫാർമ, പി എസ് യു ബാങ്ക്, റീയൽറ്റി എന്നീ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലായി

Update: 2023-01-24 10:30 GMT

കൊച്ചി: വിപണി രാവിലെ മുതൽ ചാഞ്ചാടി നിന്ന ശേഷം വലിയ ചലനങ്ങളില്ലാതെ അവസാനിച്ചു. സെൻസെക്സ് 37.08 പോയിന്റ് ഉയർന്ന്ഇ 60,978.75 ലും നിഫ്റ്റി 0.25 പോയിന്റ് നഷ്‌ടത്തിൽ 18,118.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ നിഫ്റ്റി 18201.25 വരെ എത്തിയിരുന്നു.

നിഫ്റ്റി മെറ്റൽ, ഫിനാൻഷ്യൽ സെർവീസസ്, ഫാർമ, പി എസ് യു ബാങ്ക്, റീയൽറ്റി എന്നീ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലായി. എന്നാൽ, നിഫ്റ്റി ആട്ടോ സൂചിക 1.28 ശതമാനം ഉയർന്നു.

നിഫ്റ്റി 50-ലെ 21 ഓഹരികൾ ഉയർന്നപ്പോൾ 29 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്ടിയിൽ ഇന്ന് ടാറ്റ മോട്ടോർസ്, മാരുതി, ബജാജ് ആട്ടോ, എച് സി എൽ ടെക്, എച് ഡി എഫ് സി ബാങ്ക് എന്നിവ ഏറ്റവും ഉയർന്നപ്പോൾ ആക്സിസ് ബാങ്ക്, ഡോ. റെഡ്ഢി, ഹിൻഡാൽകോ, ശ്രീ സിമന്റ്, പവർ ഗ്രിഡ് എന്നിവ നഷ്ടം രേഖപ്പെടുത്തി. ആക്സിസ് ബാങ്ക് 2.41 ശതമാനത്തോളം താഴ്ന്നു.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കിറ്റെക്‌സ്‌, കേരള കെമിക്കൽസ് എന്നിവയൊഴികെ എല്ലാ ഓഹരികളും നഷ്ടത്തിൽ കലാശിച്ചു.

കുനാൽ ഷാ, എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്. പറയുന്നു: ബാങ്ക് നിഫ്റ്റി സൂചിക 43000 എന്ന കടമ്പ മറികടക്കുന്നതിൽ പരാജയപ്പെട്ടു, അവിടെ കോൾ ഭാഗത്ത് ഏറ്റവും ഉയർന്ന ഓപ്പൺ താല്പര്യം കെട്ടിപ്പടുതിരുന്നു. 42,500 ൽ പിന്തുണ ദൃശ്യമാണ്, ഇത് ലംഘിച്ചാൽ അധിക വിൽപ്പന സമ്മർദ്ദം ഉണ്ടാകും. സൂചിക 42500 നും 43000 നും ഇടയിലുള്ള പരിധി തുടരുന്നു, ഇരുവശത്തുമുള്ള ഇടവേള ട്രെൻഡിംഗ് നീക്കങ്ങളിലേക്ക് നയിക്കും.

മിക്ക ഏഷ്യൻ വിപണികളും ചൈനീസ് പുതുവർഷം പ്രമാണിച്ചു ഇന്ന് അവധിയിലാണ്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -19 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്; ജപ്പാൻ നിക്കേ 393 പോയിന്റ് ഉയർന്ന് അവസാനിച്ചു.

യൂറോപ്യൻ വിപണികൾ പൊതുവെ ചുവപ്പിലാണ് വ്യപാരം ചെയുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് നിരക്കില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 42,160 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). 2020 ഓഗസ്റ്റ് 7,8,9 തീയതികളില്‍ സ്വര്‍ണവില പവന് 42,000 രൂപയായിരുന്നു. ഈ വര്‍ഷം തന്നെ സ്വര്‍ണവില പവന് 60,000 രൂപയ്ക്ക് മുകളില്‍ പോകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ വര്‍ധിച്ച് 45,992 രൂപയായി. ഗ്രാമിന് 38 രൂപ വര്‍ധിച്ച് 5,749 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളി വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഗ്രാമിന് 70 പൈസ കുറഞ്ഞ് 74 രൂപയും, എട്ട് ഗ്രാമിന് 5.60 രൂപ കുറഞ്ഞ് 592 രൂപയും ആയി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില +0.40 ശതമാനം ഉയർന്ന് ബാരലിന് 87.80 ഡോളറായി.

Tags:    

Similar News