വിപണിയിൽ ആശ്വാസം, സെൻസെക്സ് 440 പോയിന്റ് ഉയർന്നു

10.36 നു വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 264.22 പോയിന്റ് നേട്ടത്തിൽ 58,164.41 ലും, നിഫ്റ്റി 84.75 പോയിന്റ് വർധിച്ച് 17,128.05 ലുമാണ് വ്യപാരം ചെയുന്നത്.

Update: 2023-03-15 05:21 GMT

ആഗോള വിപണികളിലെ ശുഭകരമായ മുന്നേറ്റം വിപണിയിലും പ്രതിഫലിച്ചു. ഇന്ന് സെൻസെക്സ് വ്യപാരത്തിന്റെ തുടക്കത്തിൽ 440 പോയിന്റ് ഉയർന്നു. ഏഷ്യൻ വിപണികളിൽ ജപ്പാൻ, ഹോങ്കോങ് എന്നിവയുൾപ്പെടെ എല്ലാ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ചെയ്യുന്നത്. യുഎസിൽ നിന്നുള്ള ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകൾ വില സമ്മർദ്ദത്തിൽ അല്പം അയവു വരാനുള്ള സാധ്യത സൂചിപ്പിക്കുന്നതിനാൽ യു എസ് യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ലാഭത്തിലാണ് വ്യപാരം അവസാനിച്ചത്.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 440.04 പോയിന്റ് വർധിച്ച് 58,340.23 ലും, നിഫ്റ്റി 109.60 പോയിന്റ് ഉയർന്ന് 17,152.90 പോയിന്റിലുമെത്തി.

10.36 നു വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 264.22 പോയിന്റ് നേട്ടത്തിൽ 58,164.41 ലും, നിഫ്റ്റി 84.75 പോയിന്റ് വർധിച്ച് 17,128.05 ലുമാണ് വ്യപാരം ചെയുന്നത്.

സെൻസെക്സിൽ മാരുതി സുസുകി, ടിസിഎസ്, റിലയൻസ് അടക്കമുള്ള 28 കമ്പനികൾ നേട്ടത്തോടെയാണ് വ്യപാരം ചെയ്യുന്നത്. നിഫ്റ്റി 50 യിൽ 45 കമ്പനികളും ലാഭത്തിലാണ്.

ആഭ്യന്തര വിപണി കഴിഞ്ഞ കുറച്ചു സെഷനിൽ തുടർച്ചയായി ഇടിഞ്ഞിരുന്നു. തുടർച്ചയായ നാലു സെഷനുകളിൽ സെൻസെക്സ് 2,447 പോയിന്റോളം ഇടിഞ്ഞപ്പോൾ നിഫ്റ്റി 711 പോയിന്റും താഴ്ന്നിരുന്നു.

യു എസ് വിപണിയിലെയും, ഏഷ്യൻ വിപണികളിലെയും മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രകടമാകുമെന്ന് എച്ച് ഡി എഫ് സി സെക്യുരിറ്റീസ് റീസേർച്ച് ഹെഡ് ദീപക് ജസാനി അഭിപ്രായപ്പെട്ടു.

യു എസ് വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ചൊവ്വാഴ്ച ഉണ്ടായത്. പണപ്പെരുപ്പ കണക്കുകൾ വിലയിലുള്ള സമ്മർദ്ദത്തിൽ അല്പം അയവു നൽകുമെന്ന സാധ്യത മുൻ നിർത്തി വിപണി കുത്തനെ ഉയർന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എസ് വിബി ബാങ്ക് പ്രതിസന്ധി മൂലം തകർന്ന നഷ്ടത്തിൽ നിന്ന് തിരിച്ചു വരുന്നതിനു ഇത് സഹായിച്ചു. അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 3086.96 കോടി രൂപയുടെ ഓഹരികൾ  വിറ്റഴിച്ചു.

ഫെബ്രുവരിയിലെ യു എസ്സിന്റെ സി പി ഐ പ്രതീക്ഷിച്ചതു പോലെ 6.4 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞു.

"ബാങ്കുകളിലെ പലിശ നിരക്ക് സമ്മർദ്ദങ്ങൾക്കൊപ്പം ഫെബ്രുവരിയിലെ കണക്കുകൾ പ്രതീക്ഷയുളവാക്കുന്നതാണ്. ഇത് നിരക്ക് വർധനയിൽ ഇളവ് വരുത്തുന്നതിന് ഫെഡിനെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. 25 ബേസിസ് പോയിന്റ് വർധനയാണ് സാധ്യതയെന്നാണ് മറ്റുള്ള വിപണികളിലെ വിദഗ്ദർ കണക്കാക്കുന്നത്," ജസാനി വ്യക്തമാക്കി.

Tags:    

Similar News